ഡാളസിൽ ബുധനാഴ്ച കനത്ത മഴയ്ക്ക് സാധ്യത
Thursday, April 18, 2019 12:08 AM IST
ഡാളസ്: ഡാളസ് ഫോർട്ട്‌വർത്ത് മെട്രോപ്ലെക്സിൽ കനത്ത മഴയ്ക്കും അലിപ്പഴവർഷത്തിനും ചുഴലിക്കും വരെ സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകി.

ഏപ്രിൽ 17 ന് (ബുധൻ) രാത്രി വൈകിട്ട് 5 നും 7 നും ഇടയിലാണ് കാലാവസ്ഥ രൗദ്രഭാവം സ്വീകരിക്കുകയെന്നും നിരീക്ഷകർ പറഞ്ഞു.ബേസ്ബോൾ വലിപ്പത്തിലുള്ള ആലിപ്പഴം വീഴുന്നതിനു സാധ്യതയുള്ളതിനാൽ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.

വിമാന സർവീസുകളെയും ബാധിക്കാമെന്നതിനാൽ യാത്രപുറപ്പെടുന്നവർ വിമാനതാവളത്തിൽ വിളിച്ചു ചോദിച്ചു മാത്രമേ വീട്ടിൽ നിന്നും ഇറങ്ങാവൂ എന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ടെക്സസിലെ കാലാവസ്ഥാ പ്രവചനം തീരെ സങ്കീർണമാകയാൽ പെട്ടെന്നുള്ള മാറ്റങ്ങൾക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു.

റിപ്പോർട്ട്:പി.പി. ചെറിയാൻ