ഷിക്കാഗോ മലയാളി അസോസിയേഷൻ ബാഡ്മിന്‍റൺ ടൂർണമെന്‍റ് വൻവിജയം
Thursday, April 18, 2019 12:14 AM IST
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ ഷാബർഗിൽ നടത്തിയ ബാഡ്മിന്‍റൺ ടൂർണമെന്‍റ് വൻ വിജയം. വനിതകളും പുരുഷന്മാരും കുട്ടികളുമായി വിവിധ ടീമുകളിലായി നൂറിലധികം ആളുകൾ മത്സരത്തിൽ പങ്കെടുത്തു.

ഓപ്പൺ വിഭാഗത്തിൽ നവീൻ ആൻഡ് ജോയൽ വിജയികളായി. ജറി ആൻഡ് കാൽവിൻ റണ്ണർ അപ്പ് ആയി. വനിതകളുടെ വിഭാഗത്തിൽ ക്രിസ്റ്റീന ആൻഡ് ഹാന ഫസ്റ്റ് പ്രൈസും കിറ്റി ആൻഡ് സുജ സെക്കൻഡ് പ്രൈസും നേടി.

സീനിയേഴ്സ് വിഭാഗത്തിൽ അജിത് റാം ആൻഡ് ജയിംസ് വെട്ടികാട് ഫസ്റ്റ് പ്രൈസും സനു ആൻഡ് അലക്സ് സെക്കൻഡ് പ്രൈസും കരസ്ഥമാക്കി. ജൂണിയർ വിഭാഗത്തിൽ ജൂബിൻ ആൻഡ് ജസ്‌ലിൻ ടീം ഒന്നാം സ്ഥാനവും ക്രിസ്റ്റീന‌ ആൻഡ് ഹാന ടീം രണ്ടാം സ്ഥാനവും നേടി.

സബ് ജൂണിയർ വിഭാഗത്തിൽ ആർതർ, ജോയൽ ഫസ്റ്റും ഇസ്ബൽ, റിക്കി സെക്കൻഡും നേടി. പൂൾ ബിയിൽ സന്തോഷ് ആൻഡ് ടൈറ്റസും സിബി ആൻഡ് അമലും ഒന്നും രണ്ടും സ്ഥാനങ്ങളും പൂൾ സിയിൽ സോനു ആൻഡ് ടിഷുവും നവീൻ ആൻഡ് ശരതും വിജയികളായി.

വിജയികൾക്ക് പ്രസിഡന്‍റ് ജോൺസൻ കണ്ണൂക്കാടൻ ട്രോഫികളും കാഷ് അവാർഡുകളും സമ്മാനിച്ചു. ടൂർണമെന്‍റ് വിജയകരമായി നടത്താൻ സഹകരിച്ച ജോഷി വള്ളിക്കളം, ജിതേഷ് ചുങ്കത്ത്, ബാബു മാത്യു, സാബു കട്ടപ്പുറം, ഷാബു മാത്യു, സന്തോഷ് കാട്ടുക്കാരൻ, ടോബിൻ മാത്യു, അനീഷ് ആന്‍റോ, ജോസ് മണക്കാട്ട്, സന്തോഷ് കുര്യൻ, ആൽവിൻ ഷിക്കോർ, മനോജ് അച്ചേട്ട്, ജോർജ് പ്ലാമൂട്ടിൽ, ഫിലിപ്പ് പുത്തൻപുര, ആഗ്നസ് മാത്യു, കൊച്ചുമോൻ ചിറയിൽ എന്നിവർക്ക് പ്രസിഡന്റ് ജോൺസൻ കണ്ണൂക്കാടൻ നന്ദി പറഞ്ഞു. ലൗലി വർഗീസും പൊന്നു വർഗീസും ടൂർണമെന്‍റിന്‍റെ മെഗാ സ്പോൺസറും സണ്ണി ഈരൂരിക്കൽ ഗ്രാന്‍റ് സ്പോൺസറും ആയിരുന്നു.

റിപ്പോർട്ട്: ജോഷി വള്ളിക്കളം