അസിയ ബീ‌ബിയെ വിട്ടയയ്ക്കുമെന്നു ഇമ്രാൻ ഖാൻ
Thursday, April 18, 2019 10:34 PM IST
ന്യൂയോർക്ക് : അമേരിക്ക ഉൾപ്പെടെ നിരവധി രാജ്യങ്ങൾ അസിയ ബീബിയെ വിട്ടയയ്ക്കണമെന്ന് അഭ്യർഥന നടത്തിയിട്ടും പാക്കിസ്ഥാന്‍റെ കസ്റ്റഡിയിൽ കഴിയുന്ന ഇവരെ രണ്ടാഴ്ചയ്ക്കകം മോചിപ്പിച്ചു വിദേശത്തേക്ക് പോകാൻ അനുവദിക്കുമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

ഇസ് ലാം മതത്തിൽ നിന്നും ക്രൈസ്തവ മതത്തിലേക്ക് മാറിയ അസിയായെ മതനിന്ദ കുറ്റം ചുമത്തി 2009 ലാണ് ആദ്യമായി അറസ്റ്റു ചെയ്തത്. കുടിവെള്ളത്തെ സംബന്ധിച്ചു അസിയായും ഒരു കൂട്ടം മുസ്‍ലിം സ്ത്രീകളും തമ്മിൽ തർക്കത്തിനൊടുവിൽ, ജീസസ് ക്രൈസ്റ്റ് എന്‍റെ പാപങ്ങൾക്കു വേണ്ടിയാണു മരിച്ചതെന്നും പ്രൊഫറ്റ് മുഹമ്മദ് നിങ്ങൾക്കു വേണ്ടി എന്തുചെയ്തു എന്ന ചോദ്യമാണ് അസിയായെ മതനിന്ദ കുറ്റം ചുമത്തി കല്ലെറിഞ്ഞു കൊല്ലുവാൻ കോടതി വിധിച്ചത്.

ഒരു ദശാബ്ദത്തോളം ഡെത്ത് റോയിൽ കഴിഞ്ഞ ഇവരുടെ മോചനം സാധ്യമായത് മാർപാപ്പ ഉൾപ്പെടെ, ലോക നേതാക്കൾ ചെലുത്തിയ ശക്തമായ സമ്മർദത്തെ തുടർന്നാണ്. പിന്നീട് പാക്ക് സുപ്രീം കോടതി ഇവിടെ കുറ്റ വിമുക്തയാക്കുകയും ജയിലിൽ നിന്നും മോചിപ്പിക്കുകയും ചെയ്തു. പല രാഷ്ട്രങ്ങളും ഇവർക്ക് അഭയം നൽകാൻ തയാറായിരുന്നുവെങ്കിലും ഇസ് ലാം തീവ്രവാദികളെ ഭയന്ന് ജയിൽ മോചനത്തിനുശേഷം ഇവരെ അജ്ഞാത സ്ഥലത്തു പാർപ്പിച്ചിരിക്കുകയായിന്നു. ഇവരുടെ മക്കൾ താമസിക്കുന്ന കാനഡയിലേയ്ക്കോ മറ്റേതൊരു രാജ്യത്തിലേക്ക് കുടുംബ സമ്മേതം അഭയാർഥികളാകുന്നതിനുള്ള അനുമതി നൽകുമെന്നു ഇമ്രാൻ ഖാൻ പറഞ്ഞു.

നുണകൾ അടിസ്ഥാനമാക്കിയാണ് ഇവർക്കെതിരെ കേസെടുത്തതെന്ന് പാക്ക് സുപ്രീം കോടതി കണ്ടെത്തിയതിനെ തുടർന്നാണ് വിട്ടയച്ചത്.

റിപ്പോർട്ട്:പി.പി. ചെറിയാൻ