കെഎച്ച്എന്‍എ: ശ്രീകുമാര്‍ ഉണ്ണിത്താന്‍ സുവനീര്‍ ചീഫ് എഡിറ്റര്‍
Friday, April 19, 2019 12:18 PM IST
ന്യൂജഴ്‌സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത്അമേരിക്കയുടെ സുവനീര്‍ ചീഫ് എഡിറ്ററായി ശ്രീകുമാര്‍ ഉണ്ണിത്താനെ തെരഞ്ഞെടുത്തതായി പ്രസിഡന്റ് ഡോ രേഖാ മേനോന്‍, ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍ അറിയിച്ചു.

സാമൂഹിക, മാധ്യമ രംഗങ്ങളിലെ സജീവസാന്നിധ്യമായ ശ്രീകുമാര്‍ ഉണ്ണിത്താന്‍ കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെ എച്ച് എന്‍ എ) ഫ്‌ളോറിഡ കണ്‍വെന്‍ഷന്റെയും, ഡാളസ് കണ്‍വെന്‍ഷന്റെയും ജോയിന്റ് ട്രഷറര്‍ ആയിപ്രവര്‍ത്തിച്ചു. ഇപ്പോള്‍ കെഎച്ച്എന്‍എട്രസ്റ്റിബോര്‍ഡ് മെംബര്‍ ആണ്. ഫൊക്കാനയുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും, പിആര്‍ഒ ആയും പ്രവര്‍ത്തിക്കുന്ന ഉണ്ണിത്താന്‍ വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോണിസ്ഓഫീസില്‍ പേറോള്‍ സൂപ്പര്‍ വൈസര്‍ ആയി ജോലി ചെയ്യുന്നു. ഭാര്യ ഉഷ ഉണ്ണിത്താന്‍, കുട്ടികള്‍ ശിവ ഉണ്ണിത്താന്‍, വിഷ്ണു ഉണ്ണിത്താന്‍ എന്നിവരോടൊപ്പം ന്യൂയോര്‍ക്കിലെ വൈറ്റ്‌പ്ലൈന്‍സില്‍ ആണ് താമസം.

2019 ആഗസറ്റ് 30 മുതല്‍ സെപ്റ്റമ്പര്‍ രണ്ടു വരെ ന്യുജഴ്‌സിയിലെ ചെറിഹില്‍ ക്രൗണ്‍ പ്ലാസഹോട്ടലിലാണ് കണ്‍വന്‍ഷന്‍.