കാല്‍ഗറിയില്‍ ഡോ. ബാബു പോള്‍ അനുസ്മരണം നടത്തി
Friday, April 19, 2019 12:18 PM IST
കാല്‍ഗറി: കാല്‍ഗറിയില്‍ കാവ്യസന്ധ്യയുടെ ആഭിമുഖ്യത്തില്‍ ഡോ. ഡി. ബാബുപോള്‍ അനുസ്മരണം ഏപ്രില്‍ 14നു ഞായറാഴ്ച കാല്‍ഗറിയില്‍ നടത്തുകയുണ്ടായി. കാല്‍ഗറിയില്‍ കഴിഞ്ഞ ഒമ്പതു വര്‍ഷമായി കലാസാഹിത്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സഹൃദയരുടെ കൂട്ടായ്മയാണ് കാവ്യസന്ധ്യ.

ഉച്ചയ്ക്ക് രണ്ടിനു ആരംഭിച്ച പൊതുയോഗത്തില്‍ കാവ്യസന്ധ്യയുടെ രാജീവ് ചിത്രഭാനു സ്വാഗതം ആശംസിച്ചു. കാല്‍ഗറിയിലെ മുതിര്‍ന്ന മലയാളിയും, ആദ്യകാല മലയാളി അസോസിയേഷന്‍ പ്രസിഡന്റുമായിരുന്ന പി.ഇ. മാത്യു യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

കേരളത്തിന്റെ സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിലും, മലയാള സാഹിത്യത്തിനും ബാബു പോള്‍ നല്‍കിയ സംഭാവനകളെ അനുസ്മരിച്ചുകൊണ്ട് ഫാ. ജോര്‍ജ് മഠത്തില്‍കുന്നേല്‍, ഫാ. പ്രിന്‍സ് മൂക്കനോട്ടില്‍, ഡോ. അജിത് കുമാര്‍, മോന്‍സി ഏബ്രഹാം, ഏബ്രഹാം ഐസക് എന്നിവര്‍ പ്രസംഗിച്ചു. ബാബു പോള്‍ സാറിന്റെ കുടുംബാംഗമായ സജി മാത്യു മറുപടി പ്രസംഗവും, കാവ്യസന്ധ്യയുടെ ജോസഫ് ജോണ്‍ നന്ദിയും രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം