റവ. ടി.സി. മാമ്മന്‍ ന്യൂയോര്‍ക്കില്‍ വാഹനാപകടത്തില്‍ മരിച്ചു
Saturday, April 20, 2019 11:19 AM IST
ന്യുയോര്‍ക്ക്: ഏപ്രില്‍ 20-നു പുലര്‍ച്ചെ 12.15നു ഉണ്ടായ വാഹനാപകടത്തില്‍ മാര്‍ത്തോമാ സഭയിലെ സീനിയര്‍ പട്ടക്കാരന്‍ റവ. ടി.സി. മാമ്മന്‍ (69) നിര്യാതനായി. ഭാര്യയും അച്ചനും യാത്ര ചെയ്തിരുന്ന കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു നിയന്ത്രണം വിട്ടു മരത്തില്‍ ഇടിച്ച അപകടത്തിലാണ് മരണം സംഭവിച്ചത്.

ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല .സതേണ്‍ സ്റ്റേറ്റ് പാര്‍ക്ക് വെ യിലായിരുന്നു അപകടം .ഭാര്യ വില്‍സി മാമ്മന്‍ ആശുപത്രിയിലാണ്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍