സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ദേ​വാ​ല​യ​ത്തി​ൽ ഈ​സ്റ്റ​ർ ആ​ഘോ​ഷ​ങ്ങ​ൾ ഭ​ക്തി​നി​ർ​ഭ​ര​മാ​യി
Monday, April 22, 2019 9:57 PM IST
ടെ​ക്സ​സ്: കൊ​പ്പേ​ൽ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ മ​ല​ബാ​ർ ദേ​വാ​ല​യ​ത്തി​ൽ ഈ​സ്റ്റ​ർ ആ​ഘോ​ഷ​ങ്ങ​ൾ ഭ​ക്തി​നി​ർ​ഭ​ര​വു​മാ​യി ന​ട​ത്ത​പ്പെ​ട്ടു. ഇ​ട​വ​ക വി​കാ​രി ഫാ. ​ജേ​ക്ക​ബ് ക്രി​സ്റ്റി പ​റ​ന്പു​കാ​ട്ടി​ൽ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ന​ട​ന്ന ഉ​യി​ർ​പ്പു തി​രു​നാ​ൾ തി​രു​ക​ർ​മ്മ​ങ്ങ​ളി​ൽ മു​ഖ്യ​കാ​ർ​മ്മി​ക​നാ​യി. ഫാ. ​സ്ക​റി​യ ക​ലൂ​ർ കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ്ര​ത്യേ​ക ശു​ശ്രൂ​ക​ളി​ൽ കാ​ർ​മി​ക​നാ​യി​രു​ന്നു.

ഫാ. ​ക്രി​സ്റ്റി ഈ​സ്റ്റ​ർ സ​ന്ദേ​ശം ന​ൽ​കി. ഈ​ശോ മി​ശി​ഹാ ഉ​ത്ഥാ​നം ചെ​യ്ത​തി​ലൂ​ടെ സ​ക​ല മ​നു​ഷ്യ​ർ​ക്കു​വേ​ണ്ടി​യു​ള്ള പ്ര​തീ​ക്ഷ​യു​ടെ നി​ത്യ​ജീ​വ​ന്‍റെ ക​വാ​ടം തു​റ​ക്ക​പ്പെ​ട്ടു. പീ​ഡ​ക​ൾ സ​ഹി​ച്ചു കു​രി​ശി​ൽ ത​റ​ക്ക​പ്പെ​ട്ടു മ​രി​ച്ച മി​ശി​ഹാ മാ​ന​വ​രാ​ശി​ക്ക് നി​ത്യ​ജീ​വ​ൻ ന​ൽ​കു​വാ​നാ​യി ഉ​യി​ർ​ത്തെ​ഴു​ന്നേ​റ്റു എ​ന്ന​താ​ണ് വി​ശ്വാ​സ പ്ര​ഘോ​ഷ​ണ​ത്തി​ന്‍റെ കാ​ത​ൽ. ഈ ​വി​ശ്വാ​സ പ്ര​ഖ്യാ​പ​നം ജീ​വി​ത​ത്തി​ൽ യാ​ഥാ​ർ​ഥ്യ​മാ​യി തീ​ര​ട്ടെ​യെ​ന്നു ഫാ. ​ജേ​ക്ക​ബ് ക്രി​സ്റ്റി പ​റ​ന്പു​കാ​ട്ടി​ൽ ആ​ഹ്വ​നം ചെ​യ്യു​ക​യും ഏ​വ​ർ​ക്കും ഉ​യി​ർ​പ്പു തി​രു​ന്നാ​ളി​ന്‍റെ മം​ഗ​ള​ങ്ങ​ൾ ആ​ശം​സി​ക്കു​ക​യും ചെ​യ്തു.

ട്ര​സ്റ്റി​മാ​രാ​യ സി.​വി. ജോ​ർ​ജ്, സി​ജോ ജോ​സ്, ജ​യ്മോ​ൻ ജോ​സ​ഫ്, സ​ജേ​ഷ് അ​ഗ​സ്റ്റി​ൻ, സെ​ക്ര​ട്ട​റി ഷെ​ല്ലി വ​ട​ക്കേ​ക്ക​ര എ​ന്നി​വ​ർ തി​രു​നാ​ളാ​ഘോ​ഷ​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ