ഡാ​ള​സി​ൽ നി​ന്ന് ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ കാ​ണാ​താ​യ​ത് ര​ണ്ടു യു​വ​തി​ക​ൾ; പോ​ലീ​സ് സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചു
Monday, April 22, 2019 9:59 PM IST
മ​സ്കി​റ്റ് (ഡാ​ള​സ്): ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ ഡാ​ള​സി​ൽ നി​ന്നും ര​ണ്ടു യു​വ​തി​ക​ളെ കാ​ണാ​താ​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം മ​സ്കി​റ്റി​ൽ നി​ന്നും പ്രി​സ്മ ഡെ​നി​സ് (26) എ​ന്ന യു​വ​തി​യെ​യാ​ണ് കാ​ണാ​താ​യ​ത്. ബേ​ബി സി​റ്റ​റി​ൽ നി​ന്നും കു​ട്ടി​യെ പി​ക്ക് ചെ​യ്യേ​ണ്ട പ്രി​സ്മ സ​മ​യ​ത്ത് എ​ത്തി​ചേ​രാ​തി​രു​ന്ന​താ​ണ് ഇ​വ​രെ കു​റി​ച്ച് അ​ന്വേ​ഷ​ണ​ത്തി​ന് പോ​ലീ​സ് രം​ഗ​ത്തെ​ത്തി​യ​ത്.

അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ ഡാ​ള​സ് ഡൗ​ണ്‍ ടൗ​ണി​ലെ പാ​ർ​ക്കിം​ഗ് ഗാ​രേ​ജി​ൽ നി​ന്ന് ഇ​വ​രു​ടെ ചി​ത്രം പോ​ലീ​സി​ന് ല​ഭി​ച്ചു. ഇ​വ​രു​ടെ വാ​ഹ​നം ഏ​പ്രി​ൽ 18 വ്യാ​ഴാ​ഴ്ച രാ​വി​ലെ ഡാ​ള​സ് റോ​സ്ലാ​ന്‍റ് അ​വ​ന്യു​വി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​വ​രെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടു​ന്ന​തി​നു​ള്ള ശ്ര​മം വി​ജ​യി​ച്ചി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

മെ​ക്സി​ക്കോ​യി​ൽ നി​ന്നു​ള്ള യു​വ​തി​ക്ക് അ​ടു​ത്തി​ടെ​യാ​ണ് അ​മേ​രി​ക്ക​ൻ പൗ​ര​ത്വം ല​ഭി​ച്ച​ത്. നാ​ഷ​ന​ൽ ഗാ​ർ​ഡ് അം​ഗ​മാ​യ ഇ​വ​ർ പാ​ര​ലീ​ഗ​ൽ ജീ​വ​ന​ക്കാ​രി​യാ​ണ്. ഇ​വ​രെ കു​റി​ച്ച് വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ മ​സ്കി​റ്റ് പോ​ലീ​സു​മാ​യി 972 285 6336 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ആ​ഴ്ച​യി​ലാ​ണ് ബെ​യ്ല​ർ ഹോ​സ്പി​റ്റ​ലി​നു സ​മീ​പം ന​ട​ന്നു പോ​യി​രു​ന്ന മ​റ്റൊ​രു യു​വ​തി​യെ കാ​ണാ​താ​യ​ത്. ഇ​വ​രെ കു​റി​ച്ചും ഇ​തു​വ​രെ വി​വ​രം ല​ഭി​ച്ചി​ട്ടി​ല്ല.

റിപ്പോർട്ട് : പി.​പി. ചെ​റി​യാ​ൻ