ഹൈന്ദവ ആചാര്യന്മാരെ ആക്രമിക്കുന്നവര്‍ക്ക് വോട്ടു ചെയ്യരുത്: എന്‍.എസ്.എസ് ഓഫ് നോര്‍ത്ത് അമേരിക്ക
Tuesday, April 23, 2019 2:35 PM IST
ന്യൂയോര്‍ക്ക്: ഹൈന്ദവരുടെ വിശ്വാസങ്ങള്‍ സംരക്ഷിക്കുവാന്‍ നേതൃത്വം നല്‍കിയ ഹൈന്ദവാചാര്യന്മാരെ അപകീര്‍ത്തിപ്പെടുത്തുകയും ആക്രമിക്കുകയും ചെയുന്ന പാര്‍ട്ടികള്‍ ഏതായാലും അവര്‍ക്കു സമ്മതിദാനാവകാശം രേഖപ്പെടുത്താതെ ഹ്വരഞ്ഞെടുപ്പില്‍ ഒരു പാഠം പഠിപ്പിക്കാന്‍ എല്ലാ ഹൈന്ദവരോടും ആഹ്വാനം ചെയ്യുന്നതായി എന്‍എസ്എസ് ഓഫ് നോര്‍ത്ത് അമേരിക്ക നിലപാട് വ്യക്തമാക്കി.

എന്‍എസ്എസ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് സുനില്‍ നായര്‍, സെക്രട്ടറി സുരേഷ് നായര്‍ എന്നിവര്‍ സംയുക്തമായി നിലപാട് വ്യക്തമാക്കി ഈയിടെ കണ്ടുവരുന്ന തെറ്റായ പ്രവണതയില്‍ ഖേദം രേഖപ്പെടുത്തി.

കഴിഞ്ഞ വെള്ളപ്പൊക്കത്തിന് വീട് നഷ്ടപ്പെട്ട അനേകം കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചു കൊടുത്ത എന്‍ എസ് എസ് ഓഫ് നോര്‍ത്ത് അമേരിക്ക പാര്‍ട്ടി പക്ഷങ്ങള്‍ ചേരാതെ നാടിന്റെ നന്മക്കായി തുടര്‍ന്നും നില കൊള്ളുമെന്നു പ്രസിഡന്റ് സുനില്‍ നായര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: പ്രസാദ് പിള്ള