ന്യൂയോര്‍ക്ക് ക്‌നാനായ ലേ മിനിസ്ട്രി ഈസ്റ്റര്‍ ആഘോഷങ്ങള്‍ ന്യൂജഴ്‌സിയില്‍
Tuesday, April 23, 2019 2:35 PM IST
ന്യൂജഴ്‌സി : ന്യൂയോര്‍ക്ക് ക്‌നാനായ ലേ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ഈസ്റ്റര്‍ ആഘോഷങ്ങള്‍ ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ ചര്‍ച്ച ന്യൂജഴ്‌സിയുടെ ആതിഥേയത്തില്‍ പാറ്റേഴ്‌സണില്‍ ഉള്ള സീറോ മലബാര്‍ ചര്‍ച്ച ഓടിട്ടോറിയത്തില്‍ (408 ഗെറ്റി അവന്യൂ പാറ്റേഴ്‌സണ്‍ ന്യൂജഴ്‌സി 07503) ഏപ്രില്‍ 27-നു ശനിയാഴ്ച വൈകുന്നേരം 4.30 നു വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കുന്നു. ഈസ്റ്റര്‍ സന്ദേശം നല്‍കുന്നത് റവ .ഫാ. തോമസ് മങ്ങാട്ട് (വികാരി സീറോ മലബാര്‍ ചര്‍ച്ച പാറ്റേഴ്‌സണ്‍) തുടര്‍ന്ന് ഡിന്നറിനു ശേഷം ലേ മിനിസ്ട്രി ന്യൂയോര്‍ക്ക് കോര്‍ഡിനേറ്റര്‍ തോമസ് പാലച്ചേരിയുടെയും , ലേ മിനിസ്ട്രി അംഗങ്ങളുടെയും നേതൃത്തത്തില്‍ പൊതുയോഗം നടക്കും.

ഫാ .റെനി കട്ടേല്‍ ,ഫാ.ജോസ് ആദോപ്പിള്ളി എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും .തുടര്‍ന്നു ഫൊറോനയിലെ ന്യൂജഴ്‌സി, ഫിലാഡല്‍ഫിയ, റോക്ക്‌ലാന്‍ഡ്, ക്യുന്‍സ് എന്നി ദേവാലയങ്ങളില്‍ നിന്നുള്ള അംഗങ്ങളുടെ മികച്ച കലാപരിപാടികള്‍ നടക്കും . കലാപരിപാടികള്‍ക്കുള്ള ഒരുക്കങ്ങള്‍ ഫൊറോനയിലെ വിവിധ പള്ളികളില്‍ മാസങ്ങളായി നടക്കുന്നുണ്ട് .കള്‍ചറല്‍ പരിപാടികള്‍ വിജയകരമക്കാന്‍ ഫാ .റെനി കട്ടേല്‍ ഉള്‍പ്പടെ ക്രൈസ്റ്റ് ദികിങ് ന്യൂജേഴ്‌സിയിലെ ഇടവകാംഗങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്നു. കൂടാതെ അക്കരക്കാഴ്ച സീരിയല്‍ നായകന്‍ ജോസുകുട്ടി വലിയകല്ലുങ്കല്‍ നേതൃത്വത്തിലുള്ള സ്‌കിറ്റ് ഉണ്ടായിരിക്കും. എല്ലാവരെയും ഈസ്റ്റര്‍ ആഘോഷ പരിപാടിലേക്ക് ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: പീറ്റര്‍ മാന്തുരുത്തില്‍ 201 403 4967.

റിപ്പോര്‍ട്ട്: തോമസ് പാലച്ചേരി