ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്‍ കുടുംബ സംഗമം ഏപ്രില്‍ 27നു ശനിയാഴ്ച
Tuesday, April 23, 2019 2:37 PM IST
ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ പ്രമുഖ പ്രവാസി സംഘടനകളിലൊന്നായ ഹൂസ്റ്റണ്‍ റാന്നി അസ്സോസിയേഷന്റെ (എച്ച്ആര്‍എ) വാര്‍ഷിക കുടുംബ സംഗമം ഏപ്രില്‍ 27 നു ശനിയാഴ്ച വൈകുന്നേരം ആറിനു നടത്തപ്പെടുന്നു.

സ്റ്റാഫോര്‍ഡിലുള്ള ദേശി ഇന്ത്യന്‍ റെസ്റ്റോറന്റില്‍ (209 FM 1092, Stafford, TX 77477) വച്ച് നടത്തപ്പെടുന്ന കുടുംബസംഗമത്തില്‍ പ്രസിഡന്റ് ജീമോന്‍ റാന്നി അധ്യക്ഷത വഹിയ്ക്കും. ഫോര്‍ട്‌ബെന്‍ഡ് കൗണ്ടി കോര്‍ട്ട് ജഡ്ജ് ജൂലി മാത്യു മുഖ്യാതിഥിയായി സംബന്ധിക്കുന്നതും സമ്മേളനം ഉത്ഘാടനം ചെയ്യുന്നതുമാണ്.

2018ല്‍ ഹൈടവര്‍ ഹൈസ്‌കൂളില്‍ നിന്നും വാലിഡേക്ടോറിയന്‍ പദവി സ്വന്തമാക്കിയ അസോസിയേഷന്‍ അംഗം ഷാരോണ്‍ സഖറിയയെ അനുമോദിക്കുന്നതുമാണ്. സംഗമത്തോടനുബന്ധിച്ചു വാര്‍ഷിക പൊതുയോഗവും നടത്തും. 2018- 19 ലെ വാര്‍ഷിക റിപ്പോര്‍ട്ടും കണക്കും അവതരിപ്പിക്കും. 2019- 20 ലേക്കുള്ള പുതിയ ഭാരവാഹികളെയും തെരഞ്ഞെടുക്കും.

കഴിഞ്ഞ വര്‍ഷം റാന്നിയില്‍ നടത്തിയ പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമായിരുന്നു. വെള്ളത്തില്‍ അകപ്പെട്ടു പോയ അനേകരെ രക്ഷപ്പടുത്തിയ രക്ഷാപ്രവര്‍ത്തകരെ കാഷ് അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു കൊണ്ട് ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായിരുന്നു. ഏഴു ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സംഘടനയെ ഈ വര്‍ഷം ജനുവരിയില്‍ റാന്നി ഗുഡ് സമരിറ്റന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഗുഡ് സമരിറ്റന്‍ അവാര്‍ഡ് നല്‍കി ആദരിച്ചു. റാന്നി എംഎല്‍എ രാജു എബ്രഹാം, ട്രസ്റ്റ് പ്രസിഡന്റ് ഫാ. ബെന്‍സി മാത്യൂ കിഴക്കേതില്‍ എന്നിവരില്‍ നിന്നും ഉപരക്ഷാധികാരി ബാബു കൂടത്തിനാലില്‍, പ്രസിഡന്റ് ജീമോന്‍ റാന്നി, വൈസ് പ്രസിഡന്റ് ബിജു സഖറിയ എന്നിവര്‍ നേരിട്ട് അവാര്‍ഡ് സ്വീകരിക്കുകയായിരുന്നു. സംഗമത്തോടനുബന്ധിച്ചു വിവിധ കലാപരിപാടികളും നടത്തെപ്പെടുന്നതാണ്.

ഹൂസ്റ്റണിലുള്ള എല്ലാ റാന്നി നിവാസികളെയും പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഉദാരമായി സഹായിച്ച സുഹൃത്തുക്കളെയും കുടുംബ സംഗമത്തിലേക്കു സഹര്‍ഷം സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജീമോന്‍ റാന്നി (പ്രസിഡന്റ്) 407 718 4805, ജിന്‍സ് മാത്യു കിഴക്കേതില്‍ (സെക്രട്ടറി) 832 278 9858, റോയ് തോമസ് ( ട്രഷറര്‍) 832 768 2860, ബിനു സഖറിയ (ജോ. സെക്രട്ടറി 865 951 9481

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍