കാല്‍ഗറി ക്രൈസ്തവരുടെ ഈസ്റ്റര്‍ ആഘോഷം
Tuesday, April 23, 2019 2:37 PM IST
കാല്‍ഗറി: ലോകമെമ്പാടുമുള്ള മാനവര്‍ക്ക് പ്രത്യാശയുടെ പൊന്‍കിരണം തൂകി രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് മാനവജാതിയുടെ പാപമോചനത്തിനായി സ്വയം ബലിയായ് സമര്‍പ്പിച്ച് യേശുദേവന്‍ മൂന്നാംനാള്‍ ഉയിര്‍ത്തതിന്റെ ഓര്‍മ്മയ്ക്കായി ലോക ക്രൈസ്തവരോടൊപ്പം കാല്‍ഗറിയിലെ ക്രൈസ്തവരും ഉയിര്‍പ്പ് പെരുന്നാള്‍ ആഘോഷിച്ചു.

സെന്റ് മദര്‍ തെരേസാ സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ ഫാ. ഷിബു കൊല്ലറയ്ക്കലിന്റെ മുഖ്യ കാര്‍മികത്വത്തിലും, ഫാ. സജോ പുതുശേരി, ഫാ. തോമസ് വടശ്ശേരി എന്നിവരുടെ സഹകാര്‍മികത്വത്തിലും വിശുദ്ധ ബലി അര്‍പ്പിച്ചു.

സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ചില്‍ ഫാ. സന്തോഷ് മാത്യുവിന്റെ കാര്‍മികത്വത്തില്‍ ഈസ്റ്റര്‍ ബലി അര്‍പ്പിച്ചു.

സെന്റ് ജൂഡ് മലങ്കര കാത്തലിക് മിഷനില്‍ ഫാ. ജോര്‍ജ് മഠത്തിക്കുന്നേലിന്റെ നേതൃത്വത്തില്‍ ഈസ്റ്റര്‍ ആരാധനകള്‍ പൂര്‍ത്തീകരിച്ചു.

സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ ഫാ. ബിന്നി എം. കുരുവിള വിശുദ്ധബലിയര്‍പ്പിച്ചു.

സെന്റ് തോമസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ ഫാ. ഷെബി ജേക്കബ് ഈസ്റ്റര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം