ക​നേ​ഡി​യ​ൻ മ​ല​യാ​ളി ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക ഡി​ന്ന​ർ നൈ​റ്റ് ഏ​പ്രി​ൽ 27ന്
Tuesday, April 23, 2019 9:41 PM IST
മി​സി​സാ​ഗാ: കാ​ന​ഡ​യി​ലെ മ​ല​യാ​ളി ന​ഴ്സു​മാ​രു​ടേ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടേ​യും സു​ഹൃ​ത്തു​ക്ക​ളു​ടേ​യും കൂ​ട്ടാ​യ്മ​യാ​യ സി​എം​എ​ൻ​എ​യു​ടെ ഈ​വ​ർ​ഷ​ത്തെ ഡി​ന്ന​ർ നൈ​റ്റ് നാ​ഷ​ണ​ൽ ബാ​ങ്ക്വ​റ്റ് ഹാ​ൾ, മി​സി​സാ​ഗാ, എ​ൽ4​ടി3​ഡ​ബ്ല്യു3 ൽ ​ഏ​പ്രി​ൽ 27നു ​ശ​നി​യാ​ഴ്ച വൈ​കി​ട്ട് 6നു ​വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്ത​പ്പെ​ടും.

ഈ​വ​ർ​ഷ​ത്തെ ഡി​ന്ന​ർ​നൈ​റ്റി​ന്‍റെ മു​ഖ്യാ​തി​ഥി ബ്രാം​പ്ട​ണ്‍ മേ​യ​ർ പാ​ട്രി​ക് ബ്രൗ​ണ്‍ ആ​ണ്. ക​നേ​ഡി​യ​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ലും, സൗ​ത്ത് ഏ​ഷ്യ​ൻ ക​മ്യൂ​ണി​റ്റി​യി​ലും സി​എം​എ​ൻ​എ ന​ട​ത്തു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ര​വ​ധി​യാ​ണ്. കാ​ന​ഡ​യി​ലെ പൊ​തു​സ​മൂ​ഹ​ത്തി​നു​വേ​ണ്ടി ന​ട​ത്തു​ന്ന എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ഷ​നു​ക​ൾ, ബ്ല​ഡ് ഡോ​ണ​ർ ക്ലി​നി​ക്കു​ക​ൾ തു​ട​ങ്ങി​യ​വ സി​എം​എ​ൻ​എ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ചി​ല​തു മാ​ത്ര​മാ​ണ്. മെ​ന്പ​ർ​ഷി​പ്പ് ഫീ​സ് ഇ​ല്ലാ​തെ ബി​സി​ന​സ് സ്പോ​ണ്‍​സ​ർ​ഷി​പ്പ് വ​ഴി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ന​ഡ​യി​ലെ ഏ​ക മ​ല​യാ​ളി സം​ഘ​ട​ന എ​ന്ന പ​ദ​വി സി​എം​എ​ൻ​എ​യ്ക്കു മാ​ത്ര​മാ​ണ്.

ജീ​വ​കാ​രു​ണ്യ രം​ഗ​ത്ത് സി​എം​എ​ൻ​എ ചെ​യ്യു​ന്ന സം​ഭാ​വ​ന​ക​ൾ നി​ര​വ​ധി​യാ​ണ്. പു​തു​താ​യി എ​ത്തി​ച്ചേ​രു​ന്ന ന​ഴ്സു​മാ​ർ​ക്കു​വേ​ണ്ടി ന​ൽ​കു​ന്ന മാ​ർ​ഗ​നി​ർ​ദേ​ശ ക്ലാ​സു​ക​ളും, ഉ​ദ്യോ​ഗാ​ർ​ഥി​ക​ളാ​യ ന​ഴ്സു​മാ​ർ​ക്കു​വേ​ണ്ടി ന​ട​ത്തു​ന്ന ടി​പ്സ് ഫോ​ർ സ​ക്സ​സ് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ​ക​ൾ തു​ട​ങ്ങി​യ​വ​യും വ​ള​രെ​യ​ധി​കം പേ​ർ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ന്നു.

ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി വ​ള​രെ കു​റ​ഞ്ഞ ഫീ​സ് നി​ര​ക്കി​ൽ ക​നേ​ഡി​യ​ൻ മ​ല​യാ​ളി ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന ര​ജി​സ്ട്രേ​ഡ് പ്രാ​ക്ടി​ക്ക​ൽ ന​ഴ്സ​സ് എ​ക്സാം റി​വ്യൂ ക്ലാ​സു​ക​ൾ എ​ന്നി​വ വ​ള​രെ​യേ​റെ പേ​ർ​ക്ക് പ്ര​യോ​ജ​നം ചെ​യ്യു​ന്നു.

ന​ഴ്സു​മാ​രും സു​ഹൃ​ത്തു​ക്ക​ളും, കു​ടും​ബാം​ഗ​ങ്ങ​ളും അ​വ​ത​രി​പ്പി​ക്കു​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ഡി​ന്ന​ർ​നൈ​റ്റി​നു മാ​റ്റു​കൂ​ട്ടും. ഡോ. ​സ​ഞ്ജു​ക്താ മൊ​ഹ​ന്താ ന്ധ​ഡെ​ന്‍റ​ൽ കെ​യ​ർ ഫോ​ർ അ​ഡ​ൾ​ട്ട്സ് & ചി​ൽ​ഡ്ര​ൻ​സ്’ എ​ന്ന വി​ഷ​യ​ത്തെ​പ്പ​റ്റി​യു​ള്ള സെ​ഷ​നും ന​ട​ത്തും.

ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ന​ഴ്സിം​ഗ് സ്റ്റു​ഡ​ന്‍റ്സി​നാ​യി ഏ​ർ​പ്പെ​ടു​ത്തി​യു​ട്ടു​ള്ള റ​വ. പി.​സി സ്റ്റീ​ഫ​ൻ കോ​ർ​എ​പ്പി​സ്കോ​പ്പ മെ​മ്മോ​റി​യ​ൽ സ്കോ​ള​ർ​ഷി​പ്പു​ക​ൾ ഡി​ന്ന​ർ നൈ​റ്റി​ൽ പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നും ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ര​ണ്ടു പേ​ർ​ക്ക് വി​ത​ര​ണം ചെ​യ്യും. ിൃശ2019​മുൃ​ശ​ഹ23​രാി​മ.​ഷു​ഴ

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം