ഡീ​ക്ക​ൻ തോ​മ​സ് പൂ​തി​കോ​ട്ടി​നു ക​ശീ​ശ​പ​ട്ടം ന​ൽ​കു​ന്നു
Tuesday, April 23, 2019 9:45 PM IST
ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ഭി. സ​ക്ക​റി​യാ​സ് മാ​ർ നി​ക്ക​ളാ​വോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഏ​പ്രി​ൽ 27നു ​ശ​നി​യാ​ഴ്ച ഡീ​ക്ക​ൻ തോ​മ​സ് പൂ​തി​കോ​ട്ടി​നു ക​ശീ​ശ പ​ട്ടം ന​ൽ​കും. അ​ന്നേ​ദി​വ​സം രാ​വി​ലെ 7.30ന് ​പ്ര​ഭാ​ത പ്രാ​ർ​ഥന​യോ​ടെ ആ​രം​ഭി​ക്കു​ന്ന കു​ർ​ബാ​ന മ​ധ്യേ​യാ​ണ് ക​ശീ​ശ​പ​ട്ടി​ന്‍റെ ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ക. സൗ​ത്ത് വെ​സ്റ്റ് ഭ​ദ്രാ​സ​ന​ത്തി​ന്‍റെ സ​ഹാ​യ മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭി. സ​ഖ​റി​യാ​സ് മാ​ർ അ​പ്രേം സ​ഹ​കാ​ർ​മി​ക​നാ​യി​രി​ക്കും.

അ​ർ​ബാ​ന​യി​ലെ ഇ​ല്ലി​നോ​യ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും ബി​രു​ദ​വും, ന്യൂ​യോ​ർ​ക്കി​ലെ വ്ളാ​ഡി​മി​ർ സെ​മി​നാ​രി​യി​ൽ നി​ന്നും തി​യോ​ള​ജി​യി​ൽ ബി​രു​ദ​വും, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നേ​ടി​യ​തി​നു​ശേ​ഷം കോ​ട്ട​യ​ത്തെ ഓ​ർ​ത്ത​ഡോ​ക്സ് തി​യോ​ള​ജി​ക്ക​ൽ സെ​മി​നാ​രി​യി​ൽ നി​ന്നും സു​റി​യാ​നി ഭാ​ഷ​യു​ടെ ഉ​പ​രി​പ​ഠ​ന​വും പൂ​ർ​ത്തി​യാ​ക്കി​യ വ്യ​ക്തി​യാ​ണ് ഡീ​ക്ക​ൻ ഷോ​ണ്‍ തോ​മ​സ്.

ഷെ​റി തോ​മ​സ് സു​ജ​മോ​ൾ തോ​മ​സ് ദ​ന്പ​തി​ക​ളു​ടെ മൂ​ത്ത മ​ക​നാ​യ ഡീ​ക്ക​ൻ ഷോ​ണ്‍ ചെ​റു​പ്പം മു​ത​ൽ ത​ന്നെ ആ​ത്മീ​യ കാ​ര്യ​ങ്ങ​ളി​ൽ ശ്ര​ദ്ധാ​ലു​വാ​യി​രു​ന്നു. ഷെ​യി​ൻ തോ​മ​സ്, ഷെ​ർ​വി​ൻ തോ​മ​സ് എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. എ​ൽ​മ​സ്റ്റ് സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ദേ​വാ​ല​യ വി​കാ​രി റ​വ.​ഫാ. രാ​ജു ഡാ​നി​യേ​ലി​ന്‍റെ പു​ത്രി ലി​ജ​ൻ ആ​ണ് ഡീ​ക്ക​ൻ ഷോ​ണി​ന്‍റെ സ​ഹ​ധ​ർ​മ്മി​ണി.

കോ​ള​ജ് ത​ല​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്പോ​ൾ ഇ​ത​ര നൂ​ത​ന സ​ഭ​ക​ളി​ലേ​ക്ക് ചേ​ക്കേ​റി​പ്പോ​കു​ന്ന എ​ക്യൂ​മെ​നി​ക്ക​ൽ വി​ദ്യാ​ർ​ഥിക​ളെ സ​ത്യ​വി​ശ്വാ​സ​ത്തി​ന്‍റെ പാ​ത​യി​ലേ​ക്ക് ന​യി​ക്കാ​ൻ യു​വ​ത​ല​മു​റ​യി​ൽ​പ്പെ​ട്ട, പ​ട്ട​ത്വ ശു​ശ്രൂ​ഷ​യി​ലേ​ക്ക് ക​ട​ന്നു​വ​രു​ന്ന ഡീ​ക്ക​ൻ ഷോ​ണ്‍ തോ​മ​സി​നെ പോ​ലു​ള്ള​വ​ർ​ക്ക് ക​ഴി​യു​മെ​ന്നു ക​രു​ത​പ്പെ​ടു​ന്നു.

എ​ൽ​മ​സ്റ്റ് സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ൽ വ​ച്ചു ന​ട​ക്കു​ന്ന ആ​ത്മീ​യ ശു​ശ്രൂ​ഷ​യി​ലേ​ക്ക് ഏ​വ​രും പ്രാ​ർ​ത്ഥ​ന​യോ​ടെ സം​ബ​ന്ധി​ക്ക​ണ​മെ​ന്ന് വി​കാ​രി രാ​ജു ഡാ​നി​യേ​ൽ അ​ച്ച​ൻ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ടെ​ജി അ​ച്ച​ൻ എ​ന്നി​വ​രും മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും അ​ഭ്യ​ർ​ഥിക്കു​ന്നു.


റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം