പത്രപ്രവര്‍ത്തകന്‍ തോമസ് മുളക്കല്‍ നിര്യാതനായി
Wednesday, April 24, 2019 12:52 PM IST
ന്യുയോര്‍ക്ക്: പത്രപ്രവര്‍ത്തകനും അമേരിക്കയില്‍ ക്‌നാനായ സംഘടനകളുടെ സ്ഥാപക പിതാക്കന്മാരിലൊരാളുമായ തോമസ് മുളക്കല്‍ (88) ലോംഗ്‌ഐലന്‍ഡില്‍ നിര്യാതനായി.

ഡല്‍ഹിയിലെ ആദ്യകാല മലയാളി പത്രപ്രവര്‍ത്തകരില്‍ ഒരാളാണ്. ഫ്രഞ്ച് വാര്‍ത്താ ഏജന്‍സി എഎഫ്പിയുടെ ഡല്‍ഹി ലേഖകനായിരുന്നു. ഇതോടൊപ്പം കേരള ഭൂഷണം, കേരള ധ്വനി തുടങ്ങിയ മലയാളംപത്രങ്ങള്‍ക്കു വേണ്ടിയും എഴുതി. പാലാ സെന്റ് തോമസ് കോളജിലെ ആദ്യ ബാച്ചിലെ വിദ്യാര്‍ഥി ആയിരുന്നു.

കിടങ്ങൂര്‍ സ്വദേശിയായ അദ്ദേഹം 1980ല്‍ അമേരിക്കയിലെത്തി. ഇവിടെയും സാംസ്‌കാരിക സാമൂഹിക രംഗത്തും മീഡിയ രംഗത്തും സജീവമായിരുന്നു. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക സമഗ്ര സംഭാവനക്കുള്ള അവാര്‍ഡ് നല്കി ആദരിച്ചിരുന്നു.

ഭാര്യ മേരിക്കുട്ടി കവിയൂര്‍ കൂട്ടോത്തറ കുടുംബാംഗമാണ്. മക്കള്‍: സൈലസ് മുളക്കല്‍ & ആശ കല്ലാട്ട്; സൈജന്‍ മുളക്കല്‍ & ലിറ്റിമോള്‍ ചെമ്മലക്കുഴിയില്‍. കൊച്ചുമക്കള്‍: ക്രിസ്, കെവിന്‍, സ്റ്റീവന്‍, സെറീന.

പൊതുദര്‍ശനം: ഏപ്രില്‍ 28 ഞായര്‍ അഞ്ചു മുതല്‍ ഒമ്പതു വരെ പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പല്‍സ്, 2175 ജെറിക്കോ ടേണ്‍പൈക്ക്, ഗാര്‍ഡന്‍ സിറ്റി, ന്യുയോര്‍ക്ക് 11040.

സംസ്‌കാര ശുശ്രുഷ: ഏപ്രില്‍ 29 തിങ്കള്‍ രാവിലെ പത്തിനു സെന്റ് പോള്‍ ദി അപ്പസ്തല്‍ ചര്‍ച്ച്, 2535 സീഡര്‍ സ്വാമ്പ് റോഡ്, ബ്രൂക്ക് വില്‍, ന്യു യോര്‍ക്ക്. 11545. സംസ്‌കാരം സെന്റ് ചാള്‍സ്/റിസറക്ഷന്‍ സെമിത്തേരി, 2015 വെല്വുഡ് അവന്യു, ഫാര്‍മിംഗ്‌ഡേല്‍, ന്യുയോര്‍ക്ക് 11735.