മ​ല​യാ​ളം സൊ​സൈ​റ്റി ഏ​പ്രി​ൽ​മാ​സ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു
Wednesday, April 24, 2019 10:16 PM IST
ഹൂ​സ്റ്റ​ണ്‍: ഹൂ​സ്റ്റ​ണി​ലെ സാ​ഹി​ത്യ സം​ഘ​ട​ന​യാ​യ മ​ല​യാ​ളം സൊ​സൈ​റ്റി​യു​ടെ ഏ​പ്രി​ൽ​മാ​സ സ​മ്മേ​ള​നം 14 വൈ​കീ​ട്ട് നാ​ലി​ന് സ്റ്റാ​ഫ​റ്ഡി​ലെ ദേ​ശി ഇ​ന്ത്യ​ൻ റ​സ്റ്റ​റ​ന്‍റി​ൽ ന​ട​ത്ത​പ്പെ​ട്ടു. സ്വാ​ഗ​ത പ്ര​സം​ഗ​ത്തി​ൽ മ​ണ്ണി​ക്ക​രോ​ട്ട് ഇ​ന്തോ-​അ​മേ​രി​ക്ക​ൻ പ്ര​സ് ക്ല​ബ്, മ​ല​യാ​ളം സൊ​സൈ​റ്റി അ​മേ​രി​ക്ക​യി​ൽ മ​ല​യാ​ള ഭാ​ഷ​യ്ക്കും സാ​ഹി​ത്യ​ത്തി​നും ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന സം​ഭാ​വ​ന​ക​ളെ അം​ഗീ​ക​രി​ച്ചു ന​ൽ​കി​യ ഫ​ല​കം സ​ദ​സ്യ​ർ​ക്കാ​യി അ​വ​ത​രി​പ്പി​ച്ചു.

സ​മ്മേ​ള​ന​ത്തി​ൽ എ​സ്ബി കോ​ള​ജ് ച​ങ്ങ​നാ​ശേ​രി​യി​ൽ​നി​ന്ന് മ​ല​യാ​ളം പ്ര​ഫ​സ​റാ​യി വി​ര​മി​ച്ച ചെ​റി​യാ​ൻ ഫി​ലി​പ്പാ​യി​രു​ന്നു മു​ഖ്യാ​തി​ഥി. അ​ദ്ദേ​ഹ​ത്തി​ന്‍റെ ശി​ഷ്യ​നാ​യി​രു​ന്ന ജെ​യിം​സ് മു​ട്ടു​ങ്ക​ൽ പ്ര​ഫ​സ​ർ ചെ​റി​യാ​ൻ ഫി​ലി​പ്പി​നേ​യും സ​ഹ​ധ​ർ​മ്മി​ണി​യെ​യും സ​ദ​സി​നു പ​രി​ച​യ​പ്പെ​ടു​ത്തി. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​മു​ഖ പ്ര​സം​ഗ​ത്തി​ൽ അ​മേ​രി​ക്ക​യി​ൽ എ​ത്തി​യ​ശേ​ഷം ഇ​ങ്ങ​നെ ഒ​രു സാ​ഹി​ത്യ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ചു. സ​മ്മേ​ള​ന​ത്തി​നു​ശേ​ഷം ഉ​പ​സം​ഹാ​ര പ്ര​സം​ഗ​ത്തി​ൽ അ​ദ്ദേ​ഹം ഇ​പ്പോ​ൾ നാ​ട്ടി​ൽ​പോ​ലും കേ​ൾ​ക്കാ​ൻ ക​ഴി​യാ​ത്ത​വി​ധം ശു​ദ്ധ​മാ​യ മ​ല​യാ​ള​ത്തി​ൽ സ​മ്മേ​ള​ന​ങ്ങ​ൾ ന​ട​ത്തു​ക​യും അ​മേ​രി​ക്ക​യി​ൽ ഭാ​ഷ നി​ലി​നി​റു​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന​തി​ലും അ​ഭി​മാ​നി​ക്കു​ന്ന​താ​യി അ​റി​യി​ച്ചു.

നൈ​നാ​ൻ മാ​ത്തു​ള്ള മോ​ഡ​റേ​റ്റ​റാ​യി സ​മ്മേ​ള​നം ആ​രം​ഭി​ച്ചു. ജോ​ണ്‍ കു​ന്ത​റ സോ​ഷ്യ​ലി​സം അ​മേ​രി​ക്ക​യി​ൽ വ​ന്നാ​ൽ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു. തു​ട​ർ​ന്ന് ജോ​സ​ഫ് ത​ച്ചാ​റ ന​ല്ല​വെ​ള്ളി എ​ന്ന ചെ​റു​ക​ഥ​യും അ​വ​ത​രി​പ്പി​ച്ചു. കു​ന്ത​റ​യു​ടെ പ്ര​ഭാ​ഷ​ണ​ത്തി​ൽ ലോ​ക​ത്ത് പ​ല ഭാ​ഗ​ത്തും പ​രാ​ജ​യ​പ്പെ​ട്ട സോ​ഷ്യ​ലി​സം അ​മേ​രി​ക്ക​ൻ രാ​ഷ്ട്രീ​യ രം​ഗ​ത്ത് പ​ല രൂ​പ​ത്തി​ലും ഭാ​വ​ത്തി​ലും ത​ല​പൊ​ക്കു​ന്നു​ണ്ടോ​യെ​ന്ന് ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. ലി​ബ​റി​ല​സ​ത്തെ സോ​ഷ്യ​ലി​സം ഹൈ​ജാ​ക്ക് ചെ​യ്യു​ന്ന​തു​കൊ​ണ്ട് പ്രോ​ഗ്ര​സീ​വ് ലി​ബ​റി​ലി​സം എ​ന്ന പേ​രി​ലും പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​ബ​ന്ധ​ത്തെ​ക്കു​റി​ച്ചു​ള്ള ചി​ല വി​യോ​ജി​പ്പു​ക​ൾ ടി.​എ​ൻ. സാ​മു​വ​ലും ജോ​ർ​ജ് പു​ത്ത​ൻ​കു​രി​ശും എ​ടു​ത്തു​പ​റ​ഞ്ഞു. ജോ​സ​ഫ് ത​ച്ചാ​റ​യു​ടെ ക​ഥ​യെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​യി​ലും എ​ല്ലാ​വ​രും ക്രീ​യാ​ത്മ​ക​മാ​യി പ​ങ്കു​കൊ​ണ്ടു. പൊ​തു​ച​ർ​ച്ച​യി​ൽ പൊ​ന്നു പി​ള്ള, എ.​സി. ജോ​ർ​ജ്, നൈ​നാ​ൻ മാ​ത്തു​ള്ള, ചാ​ക്കോ മു​ട്ടു​ങ്ക​ൽ, ടി. ​എ​ൻ. സാ​മു​വ​ൽ, തോ​മ​സ് ത​യ്യി​ൽ, ടോം ​വി​രി​പ്പ​ൻ, തോ​മ​സ് വ​ർ​ഗ്ഗീ​സ്, കു​രി​യ​ൻ പ​ന്ന​പ്പാ​റ, മാ​ത്യു പ​ന്ന​പ്പാ​റ, ജോ​ണ്‍ കു​ന്ത​റ, കു​രി​യ​ൻ മ്യാ​ലി​ൽ, ജോ​സ​ഫ് ത​ച്ചാ​റ, ജി. ​പു​ത്ത​ൻ​കു​രി​ശ്, ജോ​ർ​ജ് മ​ണ്ണി​ക്ക​രോ​ട്ട് മു​ത​ലാ​യ​വ​ർ പ​ങ്കെ​ടു​ത്തു.

മ​ല​യാ​ളം സൊ​സൈ​റ്റി​യെ​ക്കു​റി​ച്ച് വി​വ​ര​ങ്ങ​ൾ​ക്ക്:

മ​ണ്ണി​ക്ക​രോ​ട്ട് (പ്ര​സി​ഡ​ന്‍റ്) 281 857 9221
ജോ​ളി വി​ല്ലി (വൈ​സ് പ്ര​സി​ഡ​ന്‍റ്) 281 998 4917, പൊ​ന്നു​പി​ള്ള (വൈ​സ് പ്ര​സി​ഡ​ന്‍റ്) 281 261 4950,
ജി. ​പു​ത്ത​ൻ​കു​രി​ശ് (സെ​ക്ര​ട്ട​റി) 281 773 1217

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് മ​ണ്ണി​ക്ക​രോ​ട്ട്