മൃ​ഗ​ങ്ങ​ളു​മാ​യി ലൈം​ഗീ​ക ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ട്ട മൂ​ന്ന് പേ​ർ​ക്ക് 21 മു​ത​ൽ 40 വ​ർ​ഷം വ​രെ ത​ട​വ്
Wednesday, April 24, 2019 10:19 PM IST
പെ​ൻ​സി​ൽ​വേ​നി​യ: കു​തി​ര, പ​ശു, ആ​ട്, പ​ട്ടി എ​ന്നീ മൃ​ഗ​ങ്ങ​ളു​മാ​യി ലൈം​ഗീ​ക ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ട്ട മൂ​ന്നു പേ​രെ 21 മു​ത​ൽ 40 വ​ർ​ഷം വ​രെ ജ​യി​ലി​ല​ട​യ്ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. മൃ​ഗ​സ്നേ​ഹി​ക​ളാ​യ മാ​ത്യു ബ്രു ​ബേ​ക്ക​ർ (31), മാ​ർ​ക്ക് മെ​സി​ൻ കോ​ഫ് (34), ടെ​റി വാ​ല​സ് (41) എ​ന്നി​വ​രെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്.

പെ​ണ്‍​കു​തി​ര​ക​ളെ​യും മ​റ്റു​മാ​ണ് ഇ​വ​ർ ലൈം​ഗീ​ക ബ​ന്ധ​ത്തി​ന് ഉ​പ​യോ​ഗി​ത​ച്ച​തെ​ന്നും ഈ ​മൃ​ഗ​ങ്ങ​ളെ​യെ​ല്ലാം പെ​ൻ​സി​ൽ​വേ​നി​യ സൊ​സൈ​റ്റി ഫോ​ർ പ്രി​വെ​ൻ​ഷ​ൻ ക്രൂ​വ​ൽ​റ്റി ആ​നി​മ​ൽ​സ് കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഏ​പ്രി​ൽ 22 തി​ങ്ക​ളാ​ഴ്ച പെ​ൻ​സി​ൽ​വേ​നി​യ കോ​ട​തി​യാ​ണ് പ്ര​തി​ക​ൾ​ക്ക് ശി​ക്ഷ വി​ധി​ച്ച​ത്.

മൃ​ഗ​ങ്ങ​ളോ​ടു ഇ​ത്ര​യും ക്രൂ​ര​മാ​യി പെ​രു​മാ​റി​യ മ​റ്റൊ​രു കേ​സ് ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ഡി​സ്ട്രി​ക്ട് അ​റ്റോ​ർ​ണി ഓ​ഫി​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് മാ​സ​മാ​ണ് ഇ​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. അ​പ​മാ​ന​ക​ര​മാ​യ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ​ക്ക് ക​ടു​ത്ത ശി​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്ന് ക്ലി​യ​ർ ഫീ​ൽ​ഡ് കൗ​ണ്ടി ഡി​സ്ട്രി​ക്ട് അ​റ്റോ​ർ​ണി വി​ല്യം ഷോ ​പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ