ഇ​റാ​നി​ൽ നി​ന്നും ക്രൂ​ഡ് ഓ​യി​ൽ വാ​ങ്ങു​ന്ന​തി​ന് ഇ​ന്ത്യ​യ്ക്കു​ള്ള അ​നു​മ​തി പി​ൻ​വ​ലി​ക്കു​മെ​ന്ന് അ​മേ​രി​ക്ക
Wednesday, April 24, 2019 10:29 PM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഇ​റാ​നി​ൽ നി​ന്നും ക്രൂ​ഡ് ഓ​യി​ൽ വാ​ങ്ങു​ന്ന​തി​ന് ഇ​ന്ത്യ​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന അ​നു​മ​തി പി​ൻ​വ​ലി​ക്കു​മെ​ന്ന് അ​മേ​രി​ക്ക. സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മൈ​ക്ക് പോം​പി​റ​യു​ടെ ഇ​തു സം​ബ​ന്ധി​ച്ച ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ട​നെ​യു​ണ്ടാ​കും. മെ​യ് ര​ണ്ടി​നാ​ണ് ഇ​ന്ത്യ​യ്ക്ക് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന സ​മ​യം അ​വ​സാ​നി​ക്കു​ന്ന​ത്. യാ​തൊ​രു കാ​ര​ണ​വ​ശാ​ലും സ​മ​യം നീ​ട്ടി കൊ​ടു​ക്കി​ല്ലെ​ന്ന് ട്രം​പ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

അ​ഞ്ചു രാ​ഷ്ട്ര​ങ്ങ​ളെ​യാ​ണ് ഇ​റാ​നി​ൽ നി​ന്നും ക്രൂ​ഡ് ഓ​യി​ൽ വാ​ങ്ങു​ന്ന​തി​ന് അ​മേ​രി​ക്ക വി​ല​ക്കി​യി​രി​ക്കു​ന്ന​ത്. അ​മേ​രി​ക്ക​യു​ടെ സ​ഖ്യ രാ​ഷ്ട്ര​ങ്ങ​ളാ​യ ജ​പ്പാ​ൻ, സൗ​ത്ത് കൊ​റി​യ, തു​ർ​ക്കി എ​ന്നി​വ​യും ഇ​റാ​നി​ൽ നി​ന്നും ഏ​റ്റ​വും കൂ​ടു​ത​ൽ ക്രൂ​ഡ് ഓ​യി​ൽ വാ​ങ്ങു​ന്ന ഇ​ന്ത്യ​യും ചൈ​ന​യു​മാ​ണ് മ​റ്റു ര​ണ്ടു രാ​ഷ്ട്ര​ങ്ങ​ൾ.

18 മി​ല്യ​ൻ ട​ണ്‍ ക്രൂ​ഡോ​യി​ലാ​ണ് ഇ​ന്ത്യ പ്ര​തി​വ​ർ​ഷം ഇ​റാ​നി​ൽ നി​ന്നും വാ​ങ്ങു​ന്ന​ത്. മെ​യ് മൂ​ന്നി​നു ശേ​ഷം കാ​ലാ​വ​ധി നീ​ട്ടി​കൊ​ടു​ക്കു​മോ എ​ന്ന​തു ര​ഹ​സ്യ​മാ​ക്കി വ​ച്ചി​രി​ക്ക​യാ​ണ്. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ഇ​റ്റ​ലി, ഗ്രീ​സ് തു​ട​ങ്ങി​യ രാ​ഷ്ട്ര​ങ്ങ​ൾ ഇ​റാ​നി​ൽ നി​ന്നു​ള്ള ക്രൂ​ഡ്ഓ​യി​ൽ ഇ​റ​ക്കു​മ​തി നി​ർ​ത്തി​വ​ച്ചി​രു​ന്നു.

2015ൽ ​ന്യു​ക്ലി​യ​ർ ഡീ​ലി​ൽ നി​ന്നും ട്രം​പ് പി​ൻ​വാ​ങ്ങി​യി​രു​ന്നു. ക്രൂ​ഡ്ഓ​യി​ൽ ക​യ​റ്റു​മ​തി​യി​ലൂ​ടെ ഇ​റാ​നു ല​ഭി​ക്കു​ന്ന വി​ദേ​ശ പ​ണം നി​യ​ന്ത്രി​ക്കു​ക എ​ന്ന​താ​ണ് അ​മേ​രി​ക്ക ഇ​തു​കൊ​ണ്ട് ല​ക്ഷ്യ​മി​ടു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ