യു​എ​ൻ അം​ബാ​സി​ഡ​റാ​യി കെ​ല്ലി നൈ​റ്റി​നെ നോ​മി​നേ​റ്റ് ചെ​യ്യു​മെ​ന്ന് ട്രം​പ്
Wednesday, April 24, 2019 11:12 PM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: മാ​സ​ങ്ങ​ളാ​യി ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന യു​ണൈ​റ്റ​ഡ് നേ​ഷ​ൻ​സ് യു​എ​സ് അം​ബാ​സി​ഡ​റാ​യി ഇ​പ്പോ​ൾ കാ​ന​ഡ​യി​ൽ യു​എ​സ് അം​ബാ​സ​ഡ​റാ​യ കെ​ല്ലി നൈ​റ്റ് ക്രാ​ഫ്റ്റി​നെ നോ​മി​നേ​റ്റ് ചെ​യ്യു​മെ​ന്ന് വൈ​റ്റ് ഹൗ​സ് സൂ​ച​ന ന​ൽ​കി.

അ​ടു​ത്ത ആ​ഴ്ച ത​ന്നെ ട്രം​പി​ന്‍റെ ഔ​ദ്യോ​ഗി​ക നോ​മി​നേ​ഷ​ൻ ഉ​ണ്ടാ​കും. നി​ക്കി ഹെ​യ്ലി രാ​ജി​വ​ച്ച​തി​നു​ശേ​ഷം പ​ല പേ​രു​ക​ളും ഈ ​സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ന്നു​വ​ന്നു​വെ​ങ്കി​ലും കെ​ല്ലി​യെ നോ​മി​നേ​റ്റു ചെ​യ്യു​ന്ന​തി​നാ​ണ് ട്രം​പ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

കെ​ല്ലി​ക്ക് സെ​ന​റ്റ് അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​തി​ന് വ​ലി​യ ക​ട​ന്പ ക​ട​ക്കേ​ണ്ടി വ​രു​മെ​ന്നാ​ണ് സൂ​ച​ന. കാ​ബി​ന​റ്റ് റാ​ങ്കി​ലു​ള്ള യു​എ​ൻ അം​ബാ​സി​ഡ​റെ സൂ​ഷ്മ പ​രി​ശോ​ധ​ന​യ്ക്കും ഇ​ന്‍റ​ർ​വ്യു​വി​നു​ശേ​ഷ​മേ നി​യ​മി​ക്കാ​നാ​വൂ എ​ന്ന് ഡ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി അം​ഗ​ങ്ങ​ൾ മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്. മു​ൻ സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് വ​ക്താ​വ് ഹെ​ത​ർ നോ​റ​റ്റി​നെ ഈ ​സ്ഥാ​ന​ത്തേ​ക്ക് നാ​മ​നി​ർ​ദേ​ശം ചെ​യ്യു​ന്ന​തി​നു​ള്ള ട്രം​പി​ന്‍റെ താ​ൽ​പ​ര്യം വി​ഫ​ല​മാ​വു​ക​യാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ