ഡോ. ​ശ്രീ​കു​മാ​ർ മേ​നോ​ന് ക​നേ​ഡി​യ​ൻ ഇ​ന്നോ​വേ​ഷ​ൻ അ​വാ​ർ​ഡ്
Thursday, April 25, 2019 10:27 PM IST
കാ​ൽ​ഗ​റി: ഇ​മ്മി​ഗ്ര​ന്‍റ് സ​ർ​വീ​സ് കാ​ൽ​ഗ​റി​യു​ടെ പ്ര​സ്റ്റീ​ജി​സ് അ​വാ​ർ​ഡാ​യ ക​നേ​ഡി​യ​ൻ ഇ​മ്മി​ഗ്ര​ന്‍റ് ഡി​സ്റ്റി​സി​ൻ​ഷ​ൻ ഇ​ൻ എ​ന്‍റ​ർ​പ്ര​ണ​ർ​ഷി​പ് ആ​ൻ​ഡ് ഇ​ന്നോ​വേ​ഷ​ൻ അ​വാ​ർ​ഡ് 2019 ഫൈ​ന​ലി​സ്റ്റു​ക​ളെ പ്ര​ഖ്യാ​പി​ച്ചു. കേ​ര​ള​ത്തി​ൽ നി​ന്നും 2007ൽ ​കാ​ന​ഡ​യി​ലെ​ത്തി​യ ഡോ. ​ശ്രീ​കു​മാ​ർ മേ​നോ​നാ​ണ് അ​വാ​ഡി​ന് അ​ർ​ഹ​നാ​യ​ത്.

ഇ​രു​പ​ത്തി​യാ​റു വ​ർ​ഷം ടെ​ക്നോ​ള​ജി​യി​ലും മാ​നേ​ജ്മെ​ന്‍റി​ലും പ്ര​വ​ർ​ത്തി പ​രി​ച​യ​മു​ള്ള ഡോ. ​മേ​നോ​ൻ ഐ​ബി​എം കാ​ഡ​യി​ലെ സീ​നി​യ​ർ മാ​നേ​ജ​രാ​യും ഇ​പ്പോ​ൾ R3Snergy Inc ( https://rs3ynergy.com ) യു​ടെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​യും പ്ര​വ​ർ​ത്തി​ച്ചു​പോ​രു​ന്നു. ഡോ. ​ശ്രീ​കു​മാ​ർ മേ​നോ​ന്‍റെ തീ​സി​സാ​യ Critical Challenges in ERP (Enterprise Research & Planning) Implementation ന് ​അ​മേ​രി​ക്ക​യി​ലു​ള്ള ക​പെ​ല്ല യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും 2016 ൽ ​ഡോ​ക്ട​റേ​റ്റ് ല​ഭി​ച്ചി​രു​ന്നു.

ക​നേ​ഡി​യ​ൻ ഓ​യി​ൽ ആ​ൻ​ഡ് ഗ്യാ​സ് ഇ​ൻ​ഡ​സ്ട്രി​യി​ൽ ന​ട​ത്തി​യ ഈ ​പ​ഠ​നം ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ദ്യ​ത്തെ ഗ​വേ​ഷ​ണ​മാ​ണ് (https://drmenon.ca/research ). കാ​ൽ​ഗ​റി ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി​യി​ലും മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി​യി​ലും സ്ഥി​ര സാ​ന്നി​ധ്യ​മാ​യ ഡോ. ​മേ​നോ​ൻ കാ​നേ​ഡി​യ​ൻ സ​ന്ന​ദ്ധ സം​ഘ​ട​ന മെ​ഡി​ക്ക​ൽ മേ​ഴ്സി​യു​ടെ ബോ​ർ​ഡ് മെ​ന്പ​റും മ​റ്റു നി​ര​വ​ധി രാ​ഷ്ട്രീ​യ സാ​മൂ​ഹീ​ക​സം​ഘ​ട​ന​ക​ളി​ലും വോ​ള​ന്‍റീ​യ​റാ​യും സേ​വ​നം അ​നു​ഷ്ഠി​ച്ചു​വ​രു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം