മാ​തൃ​ദി​ന​ത്തി​ൽ മാ​തൃ​ഭാ​ഷ​യ്ക്കാ​യി ഒ​രു ഡോ​ള​ർ മാ​റ്റി വ​യ്ക്കാം
Monday, May 13, 2019 10:08 PM IST
ന്യൂ​യോ​ർ​ക്ക്: ലോ​ക മാ​തൃ​ദി​ന​ത്തി​ൽ മ​ല​യാ​ള ഭാ​ഷ​യ്ക്കാ​യി ഓ​രോ മ​ല​യാ​ളി​യും ഒ​രു ഡോ​ള​ർ മാ​റ്റി വ​യ്ക്ക​ണ​മെ​ന്ന് ഫൊ​ക്കാ​നാ നേ​തൃ​ത്വം അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു. മ​ല​യാ​ളി ന​മ്മു​ടെ മാ​താ​വാ​ണ് . മ​ല​യാ​ള ഭാ​ഷ​യു​ടെ ഉ​ന്ന·ാ​ന​ത്തി​നും വി​കാ​സ​ത്തി​നു​മാ​യി ജാ​തി, മ​ത, രാ​ഷ്ട്രീ​യ വി​ത്യാ​സ​മി​ല്ലാ​തെ മ​ല​യാ​ള​ത്തെ സ്നേ​ഹി​ക്കു​ന്ന​വ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഫൊ​ക്കാ​ന തു​ട​ങ്ങി വ​ച്ച ഭ​ദ്ര​ദീ​പ​മാ​ണ് ഭാ​ഷ​യ്ക്കൊ​രു ഡോ​ള​ർ.

2020 ജൂ​ലൈ 9 മു​ത​ൽ 12 വ​രെ അ​റ്റ്ലാ​ന്‍റി​ക് സി​റ്റി​യി​ലെ ബാ​ലി​സ് കാ​സി​നോ റി​സോ​ർ​ട്ടി​ൽ ന​ട​ക്കു​ന്ന ഫൊ​ക്കാ​നാ നാ​ഷ​ണ​ൽ ക​ണ്‍​വ​ൻ​ഷ​നി​ൽ ന​മു​ക്ക് മ​ല​യാ​ള ഭാ​ഷ​യ്ക്കാ​യി ഒ​ത്തു​കൂ​ടാം. ഫൊ​ക്കാ​ന​യു​ടെ കൈ​ക​ളി​ലൂ​ടെ ഭാ​ഷാ​വ​നി​ത​യ്ക്ക് സ​മ​ർ​പ്പി​ത​മാ​കു​ന്ന ഒ​ര​മൂ​ല്യ നി​ധി കൂ​ടി​യാ​ണ് ഭാ​ഷ​യ്ക്ക് ഒ​രു ഡോ​ള​ർ . സ്വ​ന്തം അ​ദ്ധ്വാ​ന​ത്തി​ൽ നി​ന്നും ഒ​രു ഡോ​ള​ർ ഭാ​ഷ​യ്ക്ക് വേ​ണ്ടി ഭാ​ഷ​യ്ക്കൊ​രു ഡോ​ള​ർ കാ​ണി​ക്ക​വ​ഞ്ചി​യി​ൽ നി​ക്ഷേ​പി​ക്ക​ണ​മെ​ന്ന് ഫൊ​ക്കാ​നാ നേ​തൃ​ത്വം അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു. മാ​തൃ​ഭാ​ഷ പ​ഠ​ന​ത്തി​ലൂ​ടെ​യും ഗ​വേ​ഷ​ണ​ത്തി​ലൂ​ടെ​യും ക​ഴി​വു വി​നി​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് ഒ​രു പു​ര​സ്ക്കാ​ര​മേ​കാ​ൻ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ ഒ​രു ഡോ​ള​ർ സ​ഹാ​യ​ക​മാ​ക​ണം. അ​താ​ണ് ഭാ​ഷ​യ്ക്കൊ​രു ഡോ​ള​ർ .

ഫൊ​ക്കാ​ന​യു​ടെ മു​പ്പ​തു വ​ർ​ഷ​ത്തെ ച​രി​ത്ര​ത്തി​ൽ സ്വ​ർ​ണ ലി​പി​യി​ൽ എ​ഴു​തി​യ പ​ദ്ധ​തി​യാ​ണ് ’ഭാ​ഷ​യ്ക്കൊ​രു ഡോ​ള​ർ ’. മ​റ്റൊ​രു മ​ല​യാ​ളി സം​ഘ​ട​ന​യും ഇ​ത്ത​ര​മൊ​രു ആ​ശ​യ​വും ഭാ​വ​ന​യു​മാ​യി മു​ന്നോ​ട്ട് ഇ​തു​വ​രെ വ​ന്നി​ട്ടി​ല്ല. പാ​ർ​ത്ഥ​സാ​ര​ഥി പി​ള്ള,, ഡോ. ​എം.​വി.​പി​ള്ള, സ​ണ്ണി വൈ​ക്ലി​ഫ്, ഐ. ​വ​ർ​ഗി​സ് തു​ട​ങ്ങി​യ കു​റെ ആ​ളു​ക​ൾ ഫൊ​ക്കാ​ന​യു​ടെ ഈ ​സ്വ​പ്ന പ​ദ്ധ​തി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ഇ​തു​വ​രെ​യും മു​ട​ക്കം കൂ​ടാ​തെ ഈ ​പു​ര​സ്കാ​രം ഫൊ​ക്കാ​ന ഭാ​ഷ​യ്ക്കാ​യി ന​ൽ​കു​ന്നു. മ​രു​ഭൂ​മി​യി​ൽ ഒ​രു മ​രു​പ​ച്ച​ത​ന്നെ​യാ​ണ് ഭാ​ഷ​യ്ക്കൊ​രു ഡോ​ള​ർ !

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന​യു​ടെ ഭാ​വ​നാ​ത്മ​ക​വും ഭാ​ഷാ സ​മ​ർ​പ്പി​ത​വും മാ​തൃ​കാ​പ​ര​വു​മാ​യ ഒ​രു സ്വ​പ്ന പ​ദ്ധ​തി​യാ​ണി​ത് എ​ന്ന് ഫൊ​ക്കാ​നാ പ്ര​സി​ഡ​ന്‍റ് മാ​ധ​വ​ൻ ബി. ​നാ​യ​ർ പ​റ​ഞ്ഞു. ഫൊ​ക്കാ​നാ ക​ണ്‍​വ​ൻ​ഷ​നി​ലെ​ത്തു​ന്ന പ്ര​തി​നി​ധി​ക​ൾ ഒ​രു ഡോ​ള​ർ വീ​തം ന്ധ​ഭാ​ഷ​യ്ക്കൊ​രു ഡോ​ള​ർ​ന്ധ​എ​ന്ന പ​ദ്ധ​തി​യ്ക്കാ​യി ഒ​രു​ക്കി​വ​ച്ചി​രി​ക്കു​ന്ന പെ​ട്ടി​യി​ൽ നി​ക്ഷേ​പി​ക്കു​ന്നു. അ​ത് സ​മാ​ഹ​രി​ച്ചു മ​ല​യാ​ള ഭാ​ഷ​യി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ത്തി​ലും ഗ​വേ​ഷ​ണ​ത്തി​ലും മു​ന്നി​ലെ​ത്തു​ന്ന​വ​ർ​ക്ക് ഒ​രു പ്രോ​ത്സാ​ഹ​ന​വും ബ​ഹു​മ​തി​യു​മാ​യി വി​ത​ര​ണം ചെ​യ്യു​ന്നു.

മ​ല​യാ​ള ഭാ​ഷ​യ്ക്കൊ​രു ച​രി​ത്ര​വും സ​ന്പ​ന്ന​മാ​യ പൈ​തൃ​ക​വു​മു​ണ്ട് . മ​ല​യാ​ളി​ക്കു​പോ​ലും അ​റി​യി​ല്ല അ​ത്. പ​ക്ഷേ ഫൊ​ക്കാ​ന എ​ന്ന സം​ഘ​ട​ന അ​മേ​രി​ക്ക​ൻ മ​ണ്ണി​ൽ നി​ന്ന് ഭാ​ഷ​യെ അ​റി​യാ​ൻ ശ്ര​മി​ക്കു​ന്നു. ആ​ദ​രി​ക്കാ​ൻ പ്ര​യ​ത്നി​ക്കു​ന്നു. ഈ ​പ്ര​യ​ത്ന​ത്തി​നു അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ മു​ഴു​വാ​ൻ സ​ഹാ​യ​വും ഉ​ണ്ടാ​ക​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് മാ​ധ​വ​ൻ ബി ​നാ​യ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​മി കോ​ക്കാ​ട്ട്, ട്ര​ഷ​ർ സ​ജി​മോ​ൻ ആ​ന്‍റ​ണി, ട്രു​സ്ടി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ മാ​മ​ൻ സി. ​ജേ​ക്ക​ബ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ , വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ബ്ര​ഹാം ക​ള​ത്തി​ൽ , ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​ജ ജോ​സ്, അ​ഡി​ഷ​ണ​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി​ജി നാ​യ​ർ, ജോ​യി​ന്‍റ് ട്ര​ഷ​ർ പ്ര​വീ​ണ്‍ തോ​മ​സ്, ജോ​യി​ന്‍റ് അ​ഡീ​ഷ​ണ​ൽ ട്ര​ഷ​ർ ഷീ​ല ജോ​സ​ഫ്, വി​മ​ൻ​സ് ഫോ​റം ചെ​യ​ർ ലൈ​സി അ​ല​ക്സ്, ഫൗ​ണ്ടേ​ഷ​ൻ, ക​ണ്‍​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ ജോ​യി ച​ക്ക​പ്പ​ൻ, നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ പോ​ൾ ക​റു​ക​പ്പ​ള്ളി​ൽ ചെ​യ​ർ​മാ​ൻ എ​ബ്ര​ഹാം ഈ​പ്പ​ൻ തു​ട​ങ്ങി​യ​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.

റി​പ്പോ​ർ​ട്ട്: ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ