ദി​വ്യ​വാ​ർ​ത്ത പ​ബ്ലി​ക്കേ​ഷ​ൻ അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ പ്ര​ഖ്യാ​പി​ച്ചു
Monday, May 13, 2019 10:09 PM IST
ഡാ​ള​സ്: വി​ജ​യ​ക​ര​മാ​യ 15 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ ദി​വ്യ​വാ​ർ​ത്ത പ​ബ്ലി​ക്കേ​ഷ​ൻ​സ് പ്ര​ഥ​മ​സാ​ഹി​ത്യ അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ പ്ര​ഖ്യാ​പി​ച്ചു. ഏ​റ്റ​വും ന​ല്ല മ​ല​യാ​ളം ലേ​ഖ​ന​ത്തി​നു​ള്ള അ​വാ​ർ​ഡ് റ​വ. ഡോ. ​തോ​മ​സ് കെ. ​ഐ​പ്പ്(​ഡാ​ള​സ്), ര​ചി​ച്ച ഇ​ന്പ​ങ്ങ​ളു​ടെ പ​റു​ദീ​സ, ബ്ര. ​കൊ​ച്ചു​മോ​ൻ ആ​ന്താ​രി​യ​ത്ത്(​ജോ​ർ​ജ് വ​ർ​ഗീ​സ്, ഷാ​ർ​ജ), യു​എ​ഇ ര​ചി​ച്ച സ​മ​ർ​ഥ​നാ​യ ലേ​ഖ​ക​ന്‍റെ എ​ഴു​ത്തു​കോ​ൽ എ​ന്നി​വ​യ്ക്കു ല​ഭി​ച്ചു. മി​ക​ച്ച മ​ല​യാ​ളം ക​വി​ത​യ്ക്കു​ള്ള അ​വാ​ർ​ഡ് സി​സ്റ്റ​ർ ലൗ​ലി തോ​മ​സ്(​ഡാ​ള​സ്) ര​ചി​ച്ച നാ​ഥ​ന്‍റെ വ​ര​വി​ന്‍റെ കാ​ലൊ​ച്ച​യ്ക്കു ല​ഭി​ച്ചു. മി​ക​ച്ച ഇം​ഗ്ലീ​ഷ് മേ​ഘ​ന​ത്തി​ന് റ​വ. വ​ർ​ഗീ​സ് അ​യി​രൂ​ർ​കു​ഴി​യി​ൽ(​അ​റ്റ്ലാ​ന്‍റ), എ​ഴു​തി​യ ഐ​ഡ​ന്‍റി​റ്റി ഇ​ൻ​ഫോ​ർ​മേ​ഷ​നും ബ്ര. ​ജോ​സ​ഫ് കു​ര്യ​ൻ(​ഹൂ​സ്റ്റ​ണ്‍) എ​ഴു​തി​യ നെ​യി​ൽ​ഡ് ടു ​ദ ക്രോ​സ്, മി​ക​ച്ച ഇം​ഗ്ലീ​ഷ് ഫീ​ച്ച​ർ റ​വ. ഡോ. ​ജോ​യി ഏ​ബ്ര​ഹാം(​ഫ്ളോ​റി​ഡ) എ​ഴു​തി​യ Evangelist Billy Graham-A Tribute തെ​ര​ഞ്ഞെ​ടു​ത്തു.

അ​വാ​ർ​ഡി​ന് ല​ഭി​ച്ച ര​ച​ന​ക​ൾ പ്ര​ശ​സ്ത ക്രി​സ്തീ​യ എ​ഴു​ത്തു​കാ​രാ​യ പാ​സ്റ്റ​ർ ടി​യെ​സ് ക​പ്പ​മാം​മൂ​ട്ടി​ൽ(​അ​രി​സോ​ണ), പാ​സ്റ്റ​ർ പി.​പി. കു​ര്യ​ൻ(​കേ​ര​ളം), ഡോ. ​ജോ​ണ്‍ കെ. ​മാ​ത്യു(​ഡാ​ള​സ്), ഡോ. ​ടോം ജോ​ണ്‍(​ഒ​ക്ക​ല​ഹോ​മ), ഡോ. ​ജേ​ക്ക​ബ് കെ. ​തോ​മ​സ്(​ഫി​ല​ഡ​ൽ​ഫി​യ), സി​സ്റ്റ​ർ നി​സി കെ. ​ഷാ​ജ​ൻ(​അ​റ്റ്ലാ​ന്‍റാ) എ​ന്നി​വ​ര​ട​ങ്ങി​യ ജ​ഡ്ജിം​ഗ് ക​മ്മി​റ്റി​യാ​ണ് ജേ​താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ജൂ​ണ്‍ 30 ഞാ​യ​ർ വൈ​കി​ട്ട് 6ന് ​ഡാ​ള​സി​ലു​ള്ള കാ​ൽ​വ​റി പെ​ന്തെ​ക്കോ​സ്ത് ച​ർ​ച്ചി​ൽ ന​ട​ക്കു​ന്ന ദി​വ്യ​ധാ​ര മ്യൂ​സി​ക്ക​ൽ നൈ​റ്റി​ൽ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യും.

ദി​വ്യ​വാ​ർ​ത്ത അ​വാ​ർ​ഡി​നാ​യി ര​ച​ന​ക​ൾ അ​യ​ച്ചു​ത​ന്ന ഏ​വ​രെ​യും ദി​വ്യ​വാ​ർ​ത്ത എ​ഡി​റ്റോ​റി​യ​ൽ ബോ​ർ​ഡി​ന്‍റ​എ ന​ന്ദി അ​റി​യി​ക്കു​ന്നു. തു​ട​ർ​ന്ന് അ​ഞ്ചു വ​ർ​ഷ​ങ്ങ​ൾ കൂ​ടു​ന്പോ​ൾ ന​ട​ത്തു​ന്ന അ​വാ​ർ​ഡി​നാ​യി ദി​വ്യ​വാ​ർ​ത്ത​യി​ലേ​ക്ക് ര​ച​ന​ക​ൾ ക്ഷ​ണി​ക്കു​ന്നു. ദി​വ്യ​വാ​ർ​ത്ത​യി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ര​ച​ന​ക​ൾ മാ​ത്ര​മേ അ​വാ​ർ​ഡി​നാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ക​യു​ള്ളൂ.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ