ഡാ​ള​സി​ലെ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ഫെ​സ്റ്റി​വ​ൽ വ​ൻ​വി​ജ​യം
Monday, May 13, 2019 10:11 PM IST
ഡാ​ള​സ്: ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ഫ്ര​ണ്ട്ഷി​പ്പ് കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ല്ലാ വ​ർ​ഷ​വും സം​ഘ​ടി​പ്പി​ച്ചു വ​രു​ന്ന ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ഫെ​സ്റ്റി​വ​ൽ ഈ ​വ​ർ​ഷ​വും സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു. മൂ​വാ​യി​ര​ത്തോ​ളം ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ വം​ശ​ജ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

ഡാ​ള​സ് ഫോ​ർ​ട്ട്വ​ർ​ത്തി​ലെ വി​വി​ധ ഡാ​ൻ​സ് ഗ്രൂ​പ്പു​ക​ൾ നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. കൊ​പ്പേ​ൽ ഹൈ​സ്കൂ​ൾ ബാ​ന്‍റ് മേ​ളം സം​ഘ​ടി​പ്പി​ച്ചു. അ​മേ​രി​ക്ക​ൻ ഗോ​ട്ട് ടാ​ല​ന്‍റി​ൽ പ​ങ്കെ​ടു​ത്ത ക്രാ​ത്തി കു​മാ​റി​ന്‍റെ സ​ഹ​സി​ക പ്ര​ക​ട​നം കാ​ണി​ക​ൾ​ക്ക് വി​സ്മ​യ​ക്കാ​ഴ്ച​യാ​യി. ക്രാ​ത്തി കു​മാ​റി​ന് സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ചു.

യു​എ​സ് സെ​ന​റ്റ​ർ ടെ​ഡ് ക്രൂ​സും, ടെ​ക്സ​സ് സ്റ്റേ​റ്റ് പ്ര​തി​നി​ധി ജേ​യ്ൻ നെ​ൽ​സ​ണ്‍, ജെ​യ് ചൗ​ധ​രി തു​ട​ങ്ങി​യ പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യം ച​ട​ങ്ങി​നു മാ​റ്റു കൂ​ട്ടി. കൊ​പ്പേ​ൽ സി​റ്റി കൗ​ണ്‍​സി​ല​ർ ബി​ജു മാ​ത്യു, പൊ​ലീ​സ് ചീ​ഫ് ഡാ​നി ബാ​ർ​ട്ട​ൻ എ​ന്നി​വ​രും ഫെ​സ്റ്റി​വ​ലി​നു എ​ത്തി​ചേ​ർ​ന്നി​രു​ന്നു. സം​ഘ​ട​നാ പ്ര​സി​ഡ​ന്‍റ് ഡോ. ​പ്ര​സാ​ദ് തോ​ട്ട​കൂ​റ, റാ​വു ക​ൽ​വാ​ല, ഡോ. ​സി. ആ​ർ. റാ​വു, റാ​ണാ ജെ​നി തു​ട​ങ്ങി​യ​വ​ർ വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ