ഡാ​ള​സ് മാ​ർ​ത്തോ​മ യു​വ​ജ​ന​സ​ഖ്യം ന​ഴ്സു​മാ​രെ ആ​ദ​രി​ച്ചു
Monday, May 13, 2019 10:15 PM IST
മ​സ്കി​റ്റ് (ഡാ​ള​സ്): ന​ഴ്സ​സ് വാ​രാ​ഘോ​ഷ​ത്തി​ന്‍റെ സ​മാ​പ​ന​ദി​ന​മാ​യ ഞാ​യ​റാ​ഴ്ച ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ യു​വ​ജ​ന​സ​ഖ്യം ന​ഴ്സു​മാ​രെ ആ​ദ​രി​ച്ചു.

ഞാ​യ​റാ​ഴ്ച വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ റ​വ. മാ​ത്യു ജോ​സ​ഫ് (മ​നോ​ജ് അ​ച്ച​ൻ) അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​യാ​ളി​ക​ളു​ടെ വ​ള​ർ​ച്ച​യി​ൽ കേ​ര​ള​ത്തി​ൽ നി​ന്നും ദ​ശാ​ബ്ദ​ങ്ങ​ൾ​ക്ക് മു​ന്പ് ഇ​വി​ടെ​യെ​ത്തി​യ ന​ഴ്സു​മാ​രു​ടെ പ​ങ്ക് നി​ർ​ണാ​യ​ക​മാ​യി​രു​ന്നു​വെ​ന്നും ആ​തു​ര ശു​ശ്രൂ​ഷ രം​ഗ​ത്തെ മ​ല​യാ​ളി ന​ഴ്സു​മാ​ർ ന​ട​ത്തു​ന്ന സേ​വ​നം വി​ല​മ​തി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്നും മ​നോ​ജ​ച്ച​ൻ പ​റ​ഞ്ഞു.

ന​ഴ്സു​മാ​രെ ആ​ദ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ​വ​ർ​ക്കും റോ​സാ​പു​ഷ്പ​ങ്ങ​ൾ സ​മ്മാ​നി​ച്ചു. മാ​തൃ​ദി​ന​ത്തി​ൽ ത​ന്നെ ഇ​ങ്ങ​നെ ഒ​രു ച​ട​ങ്ങ് സം​ഘ​ടി​ക്കു​വാ​ൻ ക​ഴി​ഞ്ഞ​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് യു​വ​ജ​ന സം​ഖ്യം സെ​ക്ര​ട്ട​റി അ​ല​ക്സ് ജേ​ക്ക​ബ് പ​റ​ഞ്ഞു. ന​ഴ്സു​മാ​രെ​യും അ​മ്മ​മാ​രെ​യും ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങി​ൽ കൊ​ച്ചു​കു​ട്ടി​ക​ൾ ആ​ല​പി​ച്ച ഗാ​നം പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. റോ​ബി​ൻ ചേ​ല​ങ്ക​രി ബേ​ബി ജോ​ർ​ജ് (ഷാ​ജി) സി​ബു ജോ​സ​ഫ്, അ​ജു മാ​ത്യു എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ