മെയ് മാസം മലയാളി മാസമായി പ്രഖ്യാപിക്കുമെന്നു സെനറ്റര്‍ കെവിന്‍ തോമസ്
Tuesday, May 14, 2019 12:13 PM IST
ന്യുയോര്‍ക്ക്: ന്യുയോര്‍ക്ക് സ്‌റ്റേറ്റില്‍ മെയ് മാസം 'മലയാളി മാസ'മായി പ്രഖ്യാപിക്കുന്നതിനുള്ള ബില്‍ വൈകാതെ അവതരിപ്പിക്കുമെന്ന് സ്‌റ്റേറ്റ് സെനറ്ററും മലയാളിയുമായ കെവിന്‍ തോമസ് പറഞ്ഞു. ഇത് പാസാകുന്നതിലും ഗവര്‍ണറുടെ അംഗീകാരം ലഭിക്കുന്നതിനും പ്രയാസമുണ്ടാകുമെന്നു കരുതുന്നില്ല കേരള സെന്ററിന്റെ ഇരുപത്തൊമ്പതാം വാര്‍ഷികവും മദേഴ്‌സ് ഡേയും പ്രമണിച്ചു സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട്‌സ്‌റ്റേറ്റിലെ ആദ്യ ഇന്ത്യന്‍ സെനറ്ററായ കെവിന്‍ തോമസ് പറഞ്ഞു.

പങ്കെടൂത്ത എല്ലാ അമ്മമാര്‍ക്കും പ്ലാക്ക് നല്കി കേരള സെനറ്റര് ആദരിച്ചത് അഭിനന്ദനാര്‍ഹമായി. ഇതാദ്യമായാണു ഇത്തരമൊരു ചടങ്ങ് സംഘടിപ്പിച്ചത്. കേരള സെന്ററിനു സ്‌റ്റേറ്റ് സെനറ്റിന്റെ അംഗീകാരപത്രം നല്കി സെനറ്റര്‍ ആദരിക്കുകയും ചെയ്തു.

സ്ഥാനമേറ്റ് മൂന്നു മാസത്തിനിടയില്‍ ഒട്ടേറെ നിയമങ്ങള്‍ പാസാക്കുന്നതില്‍ ഭാഗഭാക്കാകന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നു സെനറ്റര്‍ കെവിന്‍ തോമസ് പറഞ്ഞു. ദശാബ്ദങ്ങളായി മുടങ്ങിക്കിടന്ന ബില്ലുകള്‍ പലതും ഡമോക്രാറ്റിക് പാര്‍ട്ടിക്ക് ഇരു സഭയിലും മികച്ച ഭൂരിപകഷമുള്ളതിനാല്‍ പാസാക്കാനായി. 175 ബില്യന്‍ ഡോളറിന്റെ സ്‌റ്റേറ്റ് ബജറ്റും പാസാക്കി.

മദേഴ്‌സ് ഡേ ആഘോഷിക്കുന്ന എല്ലാ അമ്മമാര്‍ക്കും അദ്ധേഹം ആശംസകള്‍ നേര്‍ന്നു. നമ്മൂടെ മാതാപിതാക്കള്‍ കൂടുതല്‍ സ്‌നേഹവും തുണയും അര്‍ഹിക്കുന്നുണ്ട്. നാം എപ്പോഴും അവര്‍ക്കായി നിലകൊള്ളണംഅദ്ധേഹം പറഞ്ഞു.

കേരള സെന്ററിനു തുടക്കം കുറിക്കുന്നത് 29 വര്‍ഷം മുന്‍പ് 1990ല്‍ ആണെന്നു എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഇ.എം. സ്റ്റീഫന്‍ ചൂണ്ടിക്കാട്ടി. 1993ല്‍ ഈ സ്ഥാപനം പ്രവര്‍ത്തന ക്ഷമമായി. ഇപ്പോള്‍ പള്ളി തുടങ്ങിയ മതകാര്യങ്ങളിലേക്കു ആളൂകളുടെ ശ്രദ്ധ കൂടുതലായി പോകുന്നുവെങ്കിലും മലയാളി എന്നാ നിലയിലുള്ള നമ്മുടേ സാഹോദര്യത്തിന്റെ പ്രതീകമാണു കേരള സെന്റര്‍. അവിടെ ജാതിയൊ മതമോ ഒന്നുമില്ലമലയാളി മാത്രം.

ന്യു യോര്‍ക്ക് സ്‌റ്റേറ്റിന്റെ 230 വര്‍ഷത്തെ ചരിത്രമാണു സെനറ്റര്‍ കെവിന്‍ തോമസ് തിരുത്തിയതെന്നു കേരള സെന്റര്‍ ബോര്‍ഡ് ചെയര്‍ ഡോ. മധു ഭാസകരന്‍ സെനറ്ററെ പരിചയപ്പെടുത്തിക്കൊണ്ട് പറഞ്ഞു. ഷെറി, ജെയിംസ് എന്നിവരായിരുന്നു എംസിമാര്‍. ബെയ്‌ലി സ്റ്റീഫന്‍ അമേരിക്കന്‍ ദേശീയ ഗാനവും മേരി ഫിലിപ്പ് ഇന്ത്യന്‍ ദേശീയ ഗാനവും ആലപിച്ചു.

ചടങ്ങ് സംഘടിപ്പിച്ച യുവജനതയെ പ്രതിനിധീകരിച്ച് യൂത്ത് ക്ലബ് പ്രസിഡന്റ് അലിന തങ്കച്ചന്‍ സ്വാഗതമാശംസിച്ചു. ജോ ആന്‍, മരിയാന്‍, ടിന്റു എന്നിവരും യൂത്ത് ക്ലബ് അംഗങ്ങളായ സമന്ത ജോസഫ്, അലിന തങ്കച്ചന്‍, റിയ, അലിന സാബു എന്നിവരും ന്രുത്തങ്ങള്‍ അവതരിപ്പിച്ചു.മുഖ്യാതിഥിയെ പരിചയപ്പെടുത്താന്‍ ഡോ. മധു ഭാസ്‌കറെഡോ. എലിസബത്ത് ജോണ്‍ ക്ഷണിച്ചു

എബ്രഹാം തോമസ് ചടങ്ങുകള്‍ക്ക് മേല്‍നോട്ടം വഹിച്ചു. ജോഷന്‍, മറീന തോട്ടം, ജെയ്ക്ക്, സാമു, ശോഭ എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേത്രുത്വം നല്കി. എഴൂത്തുകാരിയായ ഡോ. എന്‍.പി. ഷീല സ്വന്തം കവിത ആല്പിച്ചു.

ബിംഗോ, മ്യൂസിക്കല്‍ ചെയര്‍, ഡിന്നര്‍ എന്നിവയോടെ പരിപാടി സമാപിച്ചു. കേരള സെന്റര്‍ സെക്രട്ടറി ജിമ്മി ജോണ്‍ നന്ദി പറഞ്ഞു.