കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Tuesday, May 14, 2019 11:03 PM IST
ഗാ​ർ​ലാ​ൻ​ഡ് : സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സും, ഐ​സി​ഇ​സി​യും സം​യു​ക്ത​മാ​യി ചേ​ർ​ന്നു കൊ​ണ്ട് മെ​ഡി​ക്ക​ൽ ക്യാ​ന്പും ര​ക്ത​ദാ​ന​വും സം​ഘ​ടി​പ്പി​ച്ചു.

ര​ക്ത​ദാ​ന​ത്തി​നാ​യി ’കാ​ർ​ട്ട​ർ ബ്ല​ഡ് കെ​യ​ർ ’ന്‍റെ പ്ര​വ​ർ​ത്ത​ന​മാ​യി​രു​ന്നു ഒ​രു​ക്കി​യി​രു​ന്ന​ത്. ര​ക്ത​ദാ​ന ക​ർ​മ്മ​ത്തി​ൽ യു​വ ജ​ന​ങ്ങ​ളു​ടെ വ​ലി​യ​യൊ​രു സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്നു. മെ​ഡി​ക്ക​ൽ ക്യാ​ന്പ് ഡോ. ​സ​ഞ്ജ​യ് പി. ​ഉ​മ്മ​ൻ എം​ഡി, ഡോ. ​സി​ന്ധു ഇ ​ഫി​ലി​പ്പ് എം​ഡി ചേ​ർ​ന്നു നേ​തൃ​ത്വം ന​ൽ​കി. മി​ത​മാ​യ നി​ര​ക്കി​ൽ ര​ക്ത പ​രി​ശോ​ധ​ന​യും മ​റ്റു ലാ​ബ് സൗ​കാ​ര്യ​ങ്ങ​ളും സ​ജ്ജ​മാ​ക്കി​യി​രു​ന്നു. സെ​ക്ര​ട്ട​റി ഡാ​നി​യേ​ൽ കു​ന്നേ​ൽ, ഐ. ​വ​ർ​ഗീ​സ്, ചെ​റി​യാ​ൻ ശൂ​ര​നാ​ട്, പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ, ജോ​ർ​ജ് ജോ​സ​ഫ്, സാ​ബു, ജോ​സ​ഫ് എ​ന്നി​വ​ർ ക്യാ​ന്പി​ന്‍റ വി​ജ​ക​ര​മാ​യ പ്ര​വ​ർ​ത്ത​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ക്കു​ക​യു​ണ്ടാ​യി.

റി​പ്പോ​ർ​ട്ട്: അ​ന​ശ്വ​രം മാ​ന്പി​ള്ളി