നാ​രാ​യ​ണ​ൻ​കു​ട്ടി നാ​യ​ർ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു
Tuesday, May 14, 2019 11:06 PM IST
ഡാ​ള​സ്: മ​ത​ത്തി​ന്‍റെയോ ജാ​തി​യു​ടേ​യോ പേ​രി​ല​ല്ല മ​റി​ച്ച് മ​നു​ഷ്യ​നാ​യി അ​റി​യ​പ്പെ​ടു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ക​യും ജാ​തി​മ​ത അ​തി​ർ​വ​ര​ന്പു​ക​ൾ പൊ​ളി​ച്ച​ടു​ക്കു​ന്ന​തി​ന് അ​ന്ത്യം വ​രെ പോ​രാ​ടു​ക​യും ചെ​യ്ത മ​ഹ​ത്വ്യ​ക്തി​ത്വ​ത്തി​ന്‍റെ ഉ​ട​മ​യാ​യി​രു​ന്നു അ​ന്ത​രി​ച്ച കു​ട്ടി​സാ​ർ എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന നാ​രാ​യ​ണ​ൻ​കു​ട്ടി നാ​യ​രെ​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ദീ​ർ​ഘ​കാ​ല സു​ഹൃ​ത്തും ഡാ​ല​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ സ്ഥാ​പ​ക​രി​ൽ ഒ​രാ​ളും, മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന എ​ബ്ര​ഹാം മാ​ത്യു അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഡാ​ല​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റും ഡാ​ല​സ് ഫോ​ർ​ട്ട്വ​ർ​ത്ത് സ​മൂ​ഹ്യ സാം​സ്കാ​രി​ക സാ​ഹി​ത്യ രം​ഗ​ത്തെ സ​ജീ​വ സാ​ന്നി​ധ്യ​വു​മാ​യി​രു​ന്ന കു​ട്ടി​സാ​റി​ന്‍റെ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു എ​ബ്ര​ഹാം മാ​ത്യു.

സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് റോ​യ് കൊ​ടു​വ​ത്ത് സ്വാ​ഗ​തം ആ​ശം​സി​ച്ചു. അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ശ​രി​യാ​യ ദി​ശ​യി​ൽ ന​യി​ക്കു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന ഐ. ​വ​ർ​ഗീ​സ് കു​ട്ടി​സാ​റും കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി ദീ​ർ​ഘ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ഉൗ​ഷ്മ​ള ബ​ന്ധ​ത്തെ​ക്കു​റി​ച്ചു അ​നു​സ്മ​രി​ച്ചു. ഒ​രേ സ​മ​യം അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ തു​ട​ക്ക​മി​ടു​ക​യും തു​ട​ർ​ന്ന് ദീ​ർ​ഘ​കാ​ലം നേ​തൃ​ത്വം കൊ​ടു​ക്കു​ക​യും ചെ​യ്ത കു​ട്ടി​സാ​റി​ന്‍റെ വി​യോ​ഗം വ​ലി​യ ന​ഷ്ട​മാ​ണ് വ​രു​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

kt½f\¯n {]knUâv tdmbv sImSph¯v kzmKXw Bi
വി​വി​ധ സാ​മൂ​ഹ്യ സാം​സ്ക്കാ​രി​ക സാ​ഹി​ത്യ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ചു ജോ​സ് ഓ​ച്ചാ​ലി​ൽ, എം. ​വി. തോ​മ​സ്, ടി. ​പി. മാ​ത്യു, എ. ​വി. ജോ​ർ​ജ്, ജോ​ർ​ജ് ജോ​സ​ഫ് വി​ല​ങ്ങോ​ലി​ൽ, സി​ജു ജോ​ർ​ജ്, ഗോ​പാ​ല​പി​ള്ള തു​ട​ങ്ങി നി​ര​വ​ധി പേ​ർ ത​ങ്ങ​ളു​ടെ സ്മ​ര​ണ​ക​ൾ പ​ങ്കു​വ​ച്ചു. നാ​രാ​യ​ണ​ൻ​കു​ട്ടി​യു​ടെ മ​ക്ക​ളാ​യ വി​നീ​ത, അ​നി​ത എ​ന്നി​വ​ർ കു​ടും​ബ സ​മേ​തം അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഐ​പ്പ് സ്ക​റി​യ, രാ​ജ​ൻ ഐ​സ​ക്ക്, പി. ​ടി. സെ​ബാ​സ്റ്റ്യ​ൻ, കെ. ​എ​ച്ച്. ഹ​രി​ദാ​സ്, , പീ​റ്റ​ർ നെ​റ്റോ, പി. ​പി. സൈ​മ​ണ്‍, അ​ന​ശ്വ​ർ മാ​ന്പി​ള്ളി, പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ തു​ട​ങ്ങി​യ​വ​രും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. സെ​ക്ര​ട്ട​റി ദാ​നി​യേ​ൽ കു​ന്നേ​ൽ ന​ന്ദി പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ