കെഎച്ച്എ​ൻ​എ ക​ണ്‍​വ​ൻ​ഷ​ൻ: സി​ന്ധു നാ​യ​രും സ്മി​ത മേ​നോ​നും സം​യോ​ജ​ക​ർ
Tuesday, May 14, 2019 11:09 PM IST
ന്യൂ​ജേ​ഴ്സി: കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ പ​ത്താ​മ​ത് ക​ണ്‍​വ​ൻ​ഷ​നി​ൽ വാ​ഷിം​ഗ്ട​ണ്‍ ഡി​സി, വെ​ർ​ജീ​നി​യ, മെ​രി​ലാ​ന്‍റ് മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളു​ടെ സം​യോ​ജ​ക​രാ​യി സി​ന്ധു നാ​യ​ർ, സ്മി​ത മേ​നോ​ൻ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്ത​താ​യി പ്ര​സി​ഡ​ന്‍റ് ഡോ ​രേ​ഖാ മേ​നോ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൃ​ഷ്ണ​രാ​ജ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

കോ​ട്ട​യം സ്വ​ദേ​ശി​നി​യാ​യ സി​ന്ധു നാ​യ​ർ പ​ത്തൊ​ൻ​പ​ത് വ​ർ​ഷ​മാ​യി അ​മേ​രി​ക്ക​യി​ലാ​ണ്. ക​ഐ​ച്ച്എ​ൻ എ ​ക​ണ്‍​ന​ൻ​ഷ​നു​ക​ളി​ൽ തു​ട​ക്കം മു​ത​ൽ സ​ജീ​വ​മാ​ണ്. 2011 ലെ ​വാ​ഷിം​ഗ്ട​ണ്‍ ഡി​സി ക​ണ്‍​വ​ൻ​ഷ​നി​ൽ കു​ട്ടി​ക​ളു​ടെ ക​ലാ​മ​ത്സ​ര​ങ്ങ​ളു​ടെ ചെ​യ​ർ​പേ​ഴ്സ​ണ്‍ ആ​യി പ്ര​വ​ർ​ത്തി​ച്ചു. ടെ​ലി​ഫി​ലി​മു​ക​ളി​ലും നാ​ട​ക​ങ്ങ​ളി​ലും ക​ഴി​വു​തെ​ളി​യി​ച്ച ന​ല്ലൊ​രു അ​ഭി​നേ​ത്രി​യാ​ണ്. ഐ​ടി മേ​ഖ​ല​യി​ൽ് ജോ​ലി ചെ​യ്യു​ന്നു. കെ ​എ​ച്ച് എ​ൻ എ ​ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം ര​തീ​ഷ് നാ​യ​രാ​ണ് ഭ​ർ​ത്താ​വ്. മ​ക്ക​ൾ: പ്ര​ണ​വ്, പൃ​ഥി​വ്.

നാ​യ​ർ സൊ​സൈ​റ്റി ഓ​ഫ് ഗ്രേ​റ്റ​ർ വാ​ഷിം​ഗ്ട​ന്‍റെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യ സ്മി​ത മേ​നോ​ൻ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ വാ​ഷിം​ഗ്ട​ന്‍റെ​യും, ക​ഐ​ച്ച്എ​ൻ​എ​യു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​ണ്. കൊ​ച്ചി സ്വ​ദേ​ശി​യാ​യ സ്മി​ത സ്വ​ന്ത​മാ​യി ചൈ​ൽ​ഡ് കെ​യ​ർ സ്ഥാ​പ​നം ന​ട​ത്തു​ന്നു. ഇ​രു​പ​ത് വ​ർ​ഷ​മാ​യി അ​മേ​രി​ക്ക​യി​ലാ​ണ്. ഭ​ർ​ത്താ​വ്: കു​ട്ടി മേ​നോ​ൻ, മ​ക​ൻ: ദീ​പ​ക്

2019 ആ​ഗ​സ​റ്റ് 30 മു​ത​ൽ സെ​പ്റ്റ​ന്പ​ർ 2 വ​രെ ന്യു​ജേ​ഴ്സി​യി​ലെ ചെ​റി​ഹി​ൽ ക്രൗ​ണ്‍ പ്ലാ​സ ഹോ​ട്ട​ലി​ലാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് http://www.namaha.org/convention/cultural2019.html സ​ന്ദ​ർ​ശി​ക്കു​ക.

റി​പ്പോ​ർ​ട്ട്: ശ്രീ​കു​മാ​ർ പി.