ജി​റോ​ഷ് ജേ​ക്ക​ബ് യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ലെ പ്രാ​യം കു​റ​ഞ്ഞ ഗ്രാ​ജു​വേ​റ്റാ​യി
Tuesday, May 14, 2019 11:11 PM IST
ഹൂ​സ്റ്റ​ണ്‍: ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ണി​ലെ ജി​റോ​ഷ് ജേ​ക്ക​ബ് യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ഹ്യൂ​സ്റ്റ​ണി​ലെ 2019ലെ ​ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ഗ്രാ​ജു​വേ​റ്റ് ആ​യി യൂ​ണി​വേ​ഴ്സി​റ്റി അ​ധി​കൃ​ത​ർ പ്ര​ഖ്യ​പി​ച്ചി​രി​ക്കു​ന്നു. ഈ ​വ​ർ​ഷം, ത​ന്‍റെ പ​തി​നെ​ട്ടാം വ​യ​സി​ൽ ബാ​ച്ചി​ല​ർ ഓ​ഫ് സ​യ​ൻ​സ് ഡി​ഗ്രി ആ​ണ് വ​ള​രെ ഉ​യ​ർ​ന്ന മാ​ർ​ക്കും അ​ക്കാ​ഡ​മി​ക് ഹോ​ണേ​ഴ്സ് കൂ​ടെ ക​ര​സ്ഥ​മാ​ക്കി​കൊ​ണ്ടു ജി​റോ​ഷ് നേ​ടി​യ​ത്.

യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണ്‍ അ​ധി​കാ​രി​ക​ളും മ​റ്റു സു​ഹൃ​ത്തു​ക്ക​ളും ജി​റോ​ഷി​നെ അ​ക​മൊ​ഴി​ഞ്ഞു അ​ഭി​ന​ന്ദി​ച്ചു. ഹാ​ർ​മ​ണി സ​യ​ൻ​സ് അ​ക്കാ​ദ​മി​യി​ലെ 2017ലെ ​വ​ലി​ഡി​ക്ടോ​റി​യ​ൻ കൂ​ടി​യാ​ണ് ജി​റോ​ഷ് ജേ​ക്ക​ബ്. ഹൂ​സ്റ്റ​ണി​ൽ സ്ഥി​ര താ​മ​സ​ക്കാ​രാ​യ കോ​ട്ട​യ​ത്തു നി​ന്നു​ള്ള റോ​ണീ ജേ​ക്ക​ബ്, ജാ​ൻ​സി ജേ​ക്ക​ബ് ദ​ന്പ​തി​ക​ളു​ടെ പു​ത്ര​നാ​ണ് ജി​റോ​ഷ്. ലെ​ക്സി​യ ജേ​ക്ക​ബ് സ​ഹോ​ദ​രി​യാ​ണ്.

റി​പ്പോ​ർ​ട്ട്: എ. ​സി. ജോ​ർ​ജ്