ഹൂ​സ്റ്റ​ണ്‍ ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​ന് കൊ​ടി​യേ​റി
Thursday, May 16, 2019 12:11 AM IST
ഹൂ​സ്റ്റ​ണ്‍: മേ​യ് മാ​സം 9നു ​തു​ട​ങ്ങി 18 വ​രെ നീ​ണ്ടു നി​ൽ​ക്കു​ന്ന ഹൂ​സ്റ്റ​ണ്‍ ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ലെ ഉ​ൽ​സ​വം ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ പ്ര​വാ​ഹ​ത്താ​ലും ക​ലാ​മൂ​ല്യ​മു​ള്ള ത​ന​ത് ക്ഷേ​ത്ര ക​ലാ​രൂ​പ​ങ്ങ​ളാ​ലും പ്ര​ത്യേ​കി​ച്ചു പ​ല്ലാ​വൂ​ർ ശ്രീ​കു​മാ​റും, പ​ല്ലാ​വൂ​ർ ശ്രീ​ധ​ര​നും പ​ല്ല​ശ​ന ശ്രീ​ജി​ത്ത് മാ​രാ​രും ചേ​ർ​ന്നു ന​യി​ക്കു​ന്ന ചെ​ണ്ട​മേ​ള​ത്താ​ലും പ്രൗ​ഢേ​ജ്വ​ല​മാ​യി ന​ട​ക്കു​ന്നു.

ദി​വ്യാ ഉ​ണ്ണി, സു​ന​ന്ദ നാ​യ​ർ, ശ്രീ​ദേ​വി, ല​ക്ഷ്മി പീ​റ്റ​ർ തു​ട​ങ്ങി​യ​വ​രു​ടെ ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ഡാ​ൻ​സ് സ്കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ളു​ടെ നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ, പ്ര​ഗ​ൽ​ഭ​രാ​യ സം​ഗീ​ത​ജ്ഞ​രു​ടെ സം​ഗീ​ത​സ​ദ​സു​ക​ൾ, സം​ഗീ​ത ഉ​പ​ക​ര​ണ​ങ്ങ​ളി​ലൂ​ടെ മ​ന്ത്രി​ക വി​ര​ലു​ക​ൾ ഓ​ടി​ക്കു​ന്ന കു​രു​ന്ന് പ്ര​തി​ഭ​ക​ൾ, 17നു ​ന​ട​ക്കു​ന്ന പ​ള്ളി​വേ​ട്ട​യും ക​ഥ​ക​ളി​യും ഇ​നി​യും ഈ ​ഉ​ത്സ​വ​ത്തി​ന് മാ​റ്റു കൂ​ട്ടും.

മേ​യ് 12 ഞാ​യ​റാ​ഴ്ച ന​ട​ന്ന പാ​യ​സ​മേ​ള എ​ന്തു​കൊ​ണ്ടും ഭ​ക്ത​ജ​ന​ക​ളു​ടെ പ്ര​ശം​സാ പ്ര​വാ​ഹം ത​ന്നെ​യാ​യി​രു​ന്നു. ഇ​രു​പ​ത്തി എ​ട്ടോ​ളം മ​ത്സ​രാ​ർ​ത്ഥി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. വി​ദ്യാ രാ​ജേ​ഷ് നാ​യ​ർ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കു​ക​യും കാ​ഷ് അ​വാ​ർ​ഡി​നും എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​ക്കും അ​ർ​ഹ​ത നേ​ടു​ക​യും ചെ​യ്തു. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ബ്ര​ഹ്മ​ശ്രീ ക​രി​യ​ന്നൂ​ർ ദി​വാ​ക​ര​ൻ ന​ന്പൂ​രി​യു​ടെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ആ​ത്മീ​യ​വും ആ​ചാ​രാ​നു​ഷ്ടാ​ന​ങ്ങ​ളോ​ടെ​യു​ള്ള ഭ​ക്തി സാ​ന്ദ്ര​മാ​യ പൂ​ജാ​ദി​ക​ർ​മ്മ​ങ്ങ​ളി​ലും മ​റ്റു ക​ലാ​പ​രി​പാ​ടി​ക​ളി​ലും പ​ങ്കു ചേ​രു​വാ​നും
ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ന്‍റെ അ​നു​ഗ്ര​ഹം സ്വീ​ക​രി​ക്കു​വാ​നും എ​ല്ലാ ഭ​ക്ത​ജ​ന​ങ്ങ​ളേ​യും സ്നേ​ഹാ​ദ​ര​ങ്ങ​ളോ​ടെ ക്ഷ​ണി​ക്കു​ന്ന​താ​യി ക്ഷേ​ത്രാ​ ഭാരവാഹികൾ അ​റി​യി​ക്കു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

www.guruvayurappanhouston.org, 713 799 9994, ശ​ശി​ധ​ര​ൻ നാ​യ​ർ (പ്ര​സി​ഡ​ന്‍റ്)
8328600371, സു​രേ​ഷ് പി​ള്ള (സെ​ക്ര​ട്ട​റി) 7135697920, ര​മാ ശ​ങ്ക​ർ (ട്ര​ഷ​റാ​ർ)
4046809787, അ​ജി​ത് നാ​യ​ർ ( ഫെ​സ്റ്റി​വെ​ൽ കോ​ഡി​നേ​റ്റ​ർ) 832713 1710.

റി​പ്പോ​ർ​ട്ട്: ശ​ങ്ക​ര​ൻ​കു​ട്ടി