ഫോ​മാ മി​ഡ് അ​റ്റ്ലാ​ന്‍റി​ക് റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ബൈ​ജു വ​ർ​ഗീ​സി​നെ നോ​മി​നേ​റ്റു ചെ​യ്തു
Thursday, May 16, 2019 12:16 AM IST
ന്യൂ​ജേ​ഴ്സി: ഫോ​മാ മി​ഡ് അ​റ്റ്ലാ​ന്‍റി​ക് റീ​ജ​ണി​ന്‍റെ 2020-22 കാ​ല​ഘ​ട്ട​ത്തി​ലേ​ക്കു​ള്ള റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ബൈ​ജു വ​ർ​ഗീ​സ് നോ​മി​നേ​റ്റ് ചെ​യ്യ​പ്പെ​ട്ടു. നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ അ​സോ​സി​യേ​ഷ​നു​ക​ളി​ലൊ​ന്നാ​യ കേ​ര​ളാ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജേ​ഴ്സി​യെ പ്ര​തി​നി​ധീ​ക​രി​ച്ചാ​ണ് ബൈ​ജു വ​ർ​ഗീ​സ് ഈ ​സ്ഥാ​ന​ത്തേ​ക്ക് എ​ത്തു​ന്ന​ത്.

കേ​ര​ളാ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജേ​ഴ്സി​യു​ടെ ഏ​പ്രി​ൽ മാ​സ​ത്തി​ൽ ന​ട​ന്ന ക​മ്മ​റ്റി​യി​ൽ പ്ര​സി​ഡ​ന്‍റ് ജ​യ​ൻ ജോ​സ​ഫ് ആ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര് ഈ ​സ്ഥാ​ന​ത്തേ​ക്ക് നി​ർ​ദേ​ശി​ച്ച​ത്. ക​മ്മ​റ്റി ഐ​ക്യ​ക​ണ്ഠ​നെ അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. കേ​ര​ളാ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജേ​ഴ്സി​യു​ടെ മി​ക​ച്ച പ്ര​വ​ർ​ത്ത​ക​രി​ലൊ​രാ​ളാ​യ ബൈ​ജു​വി​ന്‍റെ നേ​തൃ​ത്വം ഫോ​മാ മി​ഡ് അ​റ്റ്ലാ​ന്‍റി​ക് റീ​ജി​യ​ന് ഒ​രു വ​ലി​യ മു​ത​ൽ​ക്കൂ​ട്ടാ​വു​മെ​ന്ന് ക​മ്മ​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ കു​റെ വ​ർ​ഷ​ങ്ങ​ളാ​യി ഫോ​മാ മി​ഡ് അ​റ്റ്ലാ​ന്‍റി​ക് റീ​ജ​ണി​ന്‍റെ​യും കേ​ര​ളാ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജേ​ഴ്സി​യു​ടെ​യും എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ഒ​രു നി​റ​സാ​ന്നി​ധ്യ​മാ​ണ് ബൈ​ജു വ​ർ​ഗീ​സ്, കേ​ര​ളാ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജേ​ഴ്സി​യു​ടെ ഇ​പ്പോ​ഴ​ത്തെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൂ​ടി​യാ​യ ബൈ​ജു വ​ർ​ഗീ​സ് ഷി​ക്കാ​ഗോ​യി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ട്ട ഫോ​മാ ക​ണ്‍​വ​ൻ​ഷ​ൻ ര​ജി​സ്ട്രേ​ഷ​ൻ കോ​ർ​ഡി​നേ​റ്റ​റാ​യി വ​ള​രെ പ്ര​ശം​സ​നീ​യ​മാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് കാ​ഴ്ച​വ​ച്ച​ത്. അ​മേ​രി​ക്ക​യി​ലു​ട​നീ​ളം ന​ല്ല സു​ഹൃ​ത്ബ​ന്ധ്ങ്ങ​ൾ കാ​ത്തു സൂ​ക്ഷി​ക്കു​ന്ന ബൈ​ജു​വി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഫോ​മാ​യ്ക്ക് ക​രു​ത്തു പ​ക​രും എ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. ഫോ​മാ മി​ഡ് അ​റ്റ്ലാ​ന്‍റി​ക് റീ​ജ​ണി​യി​ലെ എ​ല്ലാ അ​സോ​സി​യേ​ഷ​ൻ നേ​താ​ക്ക​ളു​ടെ​യും അ​നു​ഗ്ര​ഹ​ത്തോ​ടെ​യാ​ണ് ബൈ​ജു ഈ ​ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​വു​ന്ന​ത്.

മാ​ത്ത​മാ​റ്റി​ക്സി​ൽ ബി​രു​ദ​വും ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സി​ൽ മ​ദ്രാ​സ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നേ​ടി​യ ശേ​ഷ​മാ​ണ് ബൈ​ജു അ​മേ​രി​ക്ക​യി​ലെ​ത്തി​യ​ത്. ടാ​റ്റ ക​ണ്‍​സ​ൾ​ട്ട​ൻ​സി സ​ർ​വീ​സി​ൽ ബി​സി​ന​സ് റി​ലേ​ഷ​ൻ​ഷി​പ്പ് മാ​നേ​ജ​രാ​യി ജോ​ലി ചെ​യ്യു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​സ​ഫ് ഇ​ടി​ക്കു​ള