ഐ​എ​ൻ​എ​ഐ ന​ഴ്സ​സ് ദി​നാ​ഘോ​ഷം ന​ട​ത്തി
Thursday, May 16, 2019 12:18 AM IST
ഷി​ക്കാ​ഗോ: അ​ന്ത​ർ​ദേ​ശീ​യ ന​ഴ്സ​സ് വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ചു ഇ​ന്ത്യ​ൻ ന​ഴ്സ​സ് ഓ​ഫ് ഇ​ല്ലി​നോ​യി ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ഴ്സ​സ് ദി​നാ​ഘോ​ഷം ന​ട​ത്ത​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് ഡോ. ​ആ​നി ഏ​ബ്ര​ഹാ​മി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ സ​മ്മേ​ള​ന​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ജി അ​ല​ക്സ് ഏ​വ​ർ​ക്കും സ്വാ​ഗ​തം ആ​ശം​സി​ച്ചു. മു​ഖ്യാ​തി​ഥി​യാ​യെ​ത്തി​യ ഡോ. ​ഹ​രി​ലാ​ൽ നാ​യ​ർ തി​രി തെ​ളി​യി​ച്ചു ന​ഴ്സ​സ് ദി​നാ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ന​ഴ്സിം​ഗ് പ്രൊ​ഫ​ഷ​നി​ൽ പ​ഴ​യ​തി​ൽ നി​ന്നും എ​ന്തു​മാ​ത്രം മാ​റ്റ​ങ്ങ​ൾ വ​ന്നി​ട്ടു​ണ്ടെ​ന്നും ക​ഴി​ഞ്ഞ പ​തി​നേ​ഴു വ​ർ​ഷ​ങ്ങ​ളാ​യി തു​ട​ർ​ച്ച​യാ​യി ഗാ​ല്പ പോ​ളി​ൽ ഏ​റ്റ​വും വി​ശ്വ​സ്ത​മാ​യ തൊ​ഴി​ലാ​യി ന​ഴ്സിം​ഗി​നെ അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്തി​രി​ക്കു​ന്ന​ത് ഇ​തി​ന്‍റെ തെ​ളി​വാ​ണെ​ന്നും ഡോ. ​ആ​നി ഏ​ബ്ര​ഹാം സൂ​ചി​പ്പി​ച്ചു. ന​ഴ്സിം​ഗി​ന്‍റെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ മി​ക​വു തെ​ളി​യി​ച്ച ന​ഴ്സു​മാ​രെ സ​മ്മേ​ള​ന​ത്തി​ൽ വ​ച്ചു ആ​ദ​രി​ച്ചു. ബെ​സ്റ്റ് എ.​പി.​ആ​ർ.​എ​ൻ ആ​യി. സു​നൈ​ന ചാ​ക്കോ​യും ബെ​സ്റ്റ് ക്ലി​നി​ക്ക​ൽ ന​ഴ്സ​സാ​യി ലി​ജി മാ​ത്യു​വും മോ​സ്റ്റ് എ​ക്സ്പീ​രി​യ​ൻ​സ​ഡ് ന​ഴ്സ​സാ​യി ചി​ന്ന​മ്മ ഫി​ലി​പ്പും ഒൗ​ട്ട്സ്റ്റാ​ൻ​ഡിം​ഗ് സ്റ്റു​ഡ​ന്‍റ് ന​ഴ്സ​സാ​യി ട്രേ​സി വ​ള്ളി​ക്ക​ള​വും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ക​ഴി​ഞ്ഞ​വ​ർ​ഷം ന​ഴ്സിം​ഗി​ൽ വി​വി​ധ ഡി​ഗ്രി​ക​ളും നേ​ട്ട​ങ്ങ​ളും നേ​ടി​യ​വ​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ചാ​രി​റ്റി ഫ​ണ്ട് റെ​യ്സിം​ഗി​നാ​യു​ള്ള റാ​ഫി​ൾ ടി​ക്ക​റ്റി​ന്‍റെ ആ​ദ്യ ടി​ക്ക​റ്റ് ഫ​ണ്ട് റെ​യ്സിം​ഗ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ആ​ഗ്ന​സ് മാ​ത്യു നാ​ഷ​ണ​ൽ ന​ഴ്സ്സ അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് സാ​റാ ഗ​ബ്രി​യേ​ലി​ന് ന​ൽ​കി കൊ​ണ്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്നു ക​ൾ​ച്ച​റ​ൽ ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ശോ​ഭ ജി​ബി കോ​ർ​ഡി​നേ​റ്റു ചെ​യ്ത വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും സ​മ്മേ​ള​ന​ത്തെ മോ​ടി പി​ടി​പ്പി​ച്ചു. സെ​ക്ര​ട്ട​റി മേ​രി റ​ജീ​ന സേ​വ്യ​ർ ഏ​വ​ർ​ക്കും ന​ന്ദി​യ​ർ​പ്പി​ച്ചു. സു​നു തോ​മ​സും ഡോ. ​സൂ​സ​ൻ മാ​ത്യു​വും എം​സി​മാ​രാ​യി കൊ​ണ്ട് പ​രി​പാ​ടി​ക​ൾ ഭം​ഗി​യാ​ക്കി. ലി​സ സി​ബി, എ​ൽ​സ​മ്മ, ലു​ക്കോ​സ്, സി​ൻ​ഡി സാ​ബു, റ​ജീ​ന ഫ്രാ​ൻ​സി​സ്, റോ​സ് മേ​രി കോ​ല​ഞ്ചേ​രി, ജൂ​ബി വ​ള്ളി​ക്ക​ളം എ​ന്നി​വ​ർ പ​രി​പാ​ടി​ക​ളു​ടെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​നു നേ​തൃ​ത്വം ന​ൽ​കി. ിൃശ2019ാ​മ്യ15​ശി​മ​ശ​ബിൗൃ​ലെ​ബെ​റ​മ്യ.​ഷു​ഴ

റി​പ്പോ​ർ​ട്ട്: ജൂ​ബി വ​ള്ളി​ക്ക​ളം