തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ണി​ന് ന​വ​നേ​തൃ​ത്വം
Thursday, May 16, 2019 12:19 AM IST
ഹൂ​സ്റ്റ​ണ്‍: ഒ​ന്നാ​യാ​ൽ ന​ന്നാ​യി, ന​ന്നാ​യാ​ൽ ഒ​ന്നാ​യി എ​ന്ന കു​ഞ്ഞു​ണ്ണി മാ​സ്റ്റ​റു​ടെ അ​ർ​ത്ഥ
സം​പു​ഷ്ട​മാ​യ വ​രി​ക​ൾ​ക്ക് അ​ർ​ത്ഥം ക​ണ്ടെ​ത്തു​വാ​നാ​യി തു​ട​ങ്ങി​യ ഈ ​കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക ത​ല​സ്ഥാ​ന​ത്തി​ന്‍റെ പേ​രി​ൽ തു​ട​ങ്ങി​യ ഈ ​സം​ഘ​ട​ന അ​മേ​രി​ക്ക​യി​ലെ സാം​സ്കാ​രി​ക ത​ല​സ്ഥാ​ന​മാ​യ ടെ​ക്സ​സി​ലെ ഹൂ​സ്റ്റ​ണി​ൽ ജന്മം ​കൊ​ണ്ടു​ക​ഴി​ഞ്ഞു.

ന്യൂ​യോ​ർ​ക്കി​ൽ നി​ന്നും ഹൂ​സ്റ്റ​ണി​ലേ​ക്ക് അ​ടു​ത്തി​ടെ കു​ടി​യേ​റി​യ വ​ർ​ഗീ​സ്, ഷീ​ല
ദ​ന്പ​തി​ക​ളി​ലൂ​ടെ ഉ​ദി​ച്ച ഈ ​ആ​ശ​യം ഹൂ​സ്റ്റ​ണി​ൽ താ​മ​സി​ക്കു​ന്ന തൃ​ശൂ​ർ ജ​ന​ത​ക്ക് വ​ള​രെ​യേ​റെ പ്രോ​ത്സാ​ഹ​ന​മാ​യി എ​ന്നു മാ​ത്ര​മ​ല്ല ജോ​ണ്‍​സ​ണ്‍, സ​ണ്ണി തോ​ല​ത്ത്, ജ​യ​ൻ അ​ര​വി​ന്ദാ​ക്ഷ​ൻ, ഷാ​ജു ക​രു​ത്തി, കാ​ട്ടു​ക്കാ​ര​ൻ ജോ​ണ്‍, ഇ​മ്മ​ട്ടി പ്രി​ൻ​സ്, പ​ള്ള​ത്ത് സ​ണ്ണി എ​ന്നി​വ​രു​ടെ നി​സീ​മ​മാ​യ സ​ഹാ​യ സ​ഹ​ക​ര​ണ​ത്തോ​ടെ മേ​യ് മാ​സം 11ന് ​തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ണ്‍ എ​ന്ന സം​ഘ​ട​ന ഉ​ദ​യം കൊ​ണ്ടു. വ​ർ​ഗീ​സ്, ഷീ​ല ദ​ന്പ​തി​ക​ളു​ടെ വ​സ​തി​യി​ൽ വ​ച്ചു ന​ട​ന്ന ഈ ​ച​ട​ങ്ങ് വൈ​കു​ന്നേ​രം 6 മു​ത​ൽ 10 വ​രെ​യാ​യി ക്ര​മീ​ക​രി​ച്ച മീ​റ്റ് ആ​ൻ​ഡ് ഗ്രീ​റ്റ് എ​ന്ന ഈ ​പ​രി​പാ​ടി അ​ർ​ദ്ധ​രാ​ത്രി വ​രെ നീ​ണ്ടു പോ​യി. പ്ര​കൃ​തി വ​ള​രെ വി​കൃ​ത​മാ​യി​രു​ന്നു​വെ​ങ്കി​ലും തൃ​ശൂ​രു​കാ​ർ കാ​റ്റും മ​ഴ​യും ഇ​ടി​യും മി​ന്ന​ലും കു​സാ​തെ അ​ൻ​പ​തോ​ളം കു​ടും​ബ​ങ്ങ​ൾ വി​വി​ധ ഇ​നം രു​ചി​ഭേ​ദ​ങ്ങ​ളു​മാ​യാ​ണ് എ​ത്തി​ച്ചേ​ർ​ന്ന​ത്. രാ​ത്രി 12ന് ​മ​തേ​ഴ്സ് ഡേ​യു​ടെ തു​ട​ക്കം ത​ന്നെ പ​ങ്കെ​ടു​ത്ത എ​ല്ലാ അ​മ്മ​മാ​ർ​ക്കും വ​ർ​ണ​പു​ഷ്പ​ങ്ങ​ൾ ന​ൽ​കി സ്നേ​ഹ​വാ​യ്പോ​ടെ ആ​ദ​രി​ക്കു​ക​യു​ണ്ടാ​യി. വി​ഭ​വ സ​മൃ​ദ്ധ​മാ​യ അ​ത്താ​ഴ വി​രു​ന്നോ​ടെ ടാ​ഗി​ന്‍റെ ജ·​ദി​നം സ​ന്പ​ന്ന​മാ​യി.

തൃ​ശൂ​രി​ന്‍റെ അ​ഭി​മാ​ന​മാ​യ പൂ​രം ഹൂ​സ്റ്റ​ണി​ലും ഒ​രു ഉ​ത്സ​വ​മാ​ക്കാ​നും കേ​ര​ള​ത്തി​ന്‍റെ എ​ല്ലാ ആ​ഘോ​ഷ​ങ്ങ​ളും ജാ​തി, മ​ത, വ​ർ​ണ, വ​ർ​ഗ വ്യ​ത്യാ​സ​മി​ല്ലാ​തെ കൊ​ണ്ടാ​ടു​വാ​നും ത​ദ​വ​സ​ര​ത്തി​ൽ തീ​രു​മാ​നി​ച്ചു. തു​ട​ർ​ന്ന് ഷീ​ല ചേ​രു (പ്ര​സി​ഡ​ന്‍റ്), ജ​യ​ൻ അ​ര​വി​ന്ദാ​ക്ഷ​ൻ (വൈ. ​പ്ര​സി​ഡ​ന്‍റ്), ബൈ​ജു അ​ന്പൂ​ക്ക​ൻ (സെ​ക്ര​ട്ട​റി), ആ​നി ഷാ​ജു (ജോ.​സെ​ക​ട്ട​റി), രൂ​പേ​ഷ് രാ​ഘ​വ​ൻ( ട്ര​ഷ​റ​ർ) എ​ന്നി​വ​രേ​യും ജോ​സ് ഡി. ​പെ​ക്കാ​ട്ടി​ൽ (ചെ​യ​ർ), സ​ണ്ണി തോ​ല​ത്ത് (കോ.​ചെ​യ​ർ) തു​ട​ങ്ങി നി​ര​വ​ധി സാ​ര​ഥി​ക​ളെ​യും ഏ​ക ക​ണ്ഠേ​ന തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക്:

ഷീ​ല ചീ​രു 9143105335, ജ​യ​ൻ അ​ര​വി​ന്ദാ​ക്ഷ​ൻ 8327131713, ഷാ​ജു കാ​രു​ത്തി 3462805512, ബൈ​ജു അ​ന്പു​ക്ക​ൻ 8327088159.

റി​പ്പോ​ർ​ട്ട്: ശ​ങ്ക​ര​ൻ​കു​ട്ടി