എ​ക്യൂ​മെ​നി​ക്ക​ൽ വോ​ളി​ബോ​ൾ ബാ​സ്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ട്രി​നി​റ്റി സെ​ന്‍റ​റി​ൽ മേ​യ് 18 മു​ത​ൽ
Thursday, May 16, 2019 12:29 AM IST
ഹൂ​സ്റ്റ​ണ്‍: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ന്‍റെ (ഐ​സി​ഇ​സി​എ​ച്ച്) ആ​ഭി​മു​ഖ്യ​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ വോ​ളി​ബോ​ൾ ബാ​സ്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റു​ക​ൾ​ക്കു തു​ട​ക്കം കു​റി​ക്കു​ന്നു.

മേ​യ് 18നു ​ശ​നി​യാ​ഴ്ച രാ​വി​ലെ 8 മ​ണി​ക്കാ​രം​ഭി​യ്ക്കു​ന്ന വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് വൈ​കു​ന്നേ​രം 8 നു ​സ​മാ​പി​ക്കും. ട്രി​നി​റ്റി മാ​ർ​ത്തോ​മാ ദേ​വാ​ല​യ​ത്തോ​ടു ചേ​ർ​ന്നു​ള്ള ട്രി​നി​റ്റി സെ​ന്‍റ​റി​ലാ​ണ് ( 5810, അ​ഹാ​ല​റ​മ ഏ​ലിീ​മ ഞ​റ, ഒീൗെേീി, ​ഠ​ത 77048) ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്ത​പ്പെ​ടു​ന്ന​ത്.

ഹൂ​സ്റ്റ​ണി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ളി​ൽ​കൂ​ടി ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​രാ​യ വോ​ളി​ബോ​ൾ താ​ര​ങ്ങ​ളാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ൽ അ​ണി​നി​ര​ക്കു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ജൂ​ണ്‍ 8, 9 തീ​യ​തി​ക​ളി​ൽ ( ശ​നി, ഞാ​യ​ർ) ട്രി​നി​റ്റി സെ​ന്‍റ​റി​ൽ വ​ച്ചു എ​ക്യൂ​മെ​നി​ക്ക​ൽ ബാ​സ്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റും ന​ട​ത്തു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ പു​രോ​ഗ​മി​ച്ചു​വ​രു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്,

റ​വ.​ഫാ. ഐ​സ​ക് ബി.​പ്ര​കാ​ശ് 832 997 9788
റ​വ.​ഫാ. എ​ബ്ര​ഹാം സ​ഖ​റി​യ 832 466 3153
റ​ജി കോ​ട്ട​യം 832 723 7995
ബി​ജു ചാ​ല​ക്ക​ൽ 832 275 1624
നൈ​നാ​ൻ വെ​ട്ടി​നാ​ൽ 832 681 6877
അ​നി​ൽ വ​ർ​ഗീ​സ് 832 594 7198

റി​പ്പോ​ർ​ട്ട്: തോ​മ​സ് മാ​ത്യു