ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ന​ഴ്സ​സ് ഡേ ​ആ​ഘോ​ഷം മേ​യ് 18ന്
Thursday, May 16, 2019 12:32 AM IST
ഗാ​ർ​ല​ന്‍റ് (ഡാ​ള​സ്): ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​നും ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ജ്യു​ക്കേ​ഷ​ൻ സെ​ന്‍റ​റും സം​യു​ക്ത​മാ​യി ന​ഴ്സ​സ്-​മ​ദേ​ഴ്സ്ഡേ ആ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു. മേ​യ് 18 ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ ഗാ​ർ​ല​ന്‍റ് ബ്രോ​ഡ്വേ​യി​ലു​ള്ള കേ​ര​ള അ​സോ​സി​യേ​ഷ​ൻ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ലാ​ണ് പ​രി​പാ​ടി​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഡാ​ള​സ് ഫോ​ർ​ട്ട്വ​ർ​ത്ത് മെ​ട്രോ പ്ലെ​ക്സി​ലു​ള്ള ന​ഴ്സു​മാ​രെ​യും അ​മ്മ​മാ​രേ​യും ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങി​ലേ​ക്ക് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ളാ​യ റോ​യ് കൊ​ടു​വ​ത്ത്, ചെ​റി​യാ​ൻ ചൂ​ര​നാ​ട്, ജോ​സ​ഫ് ജോ​ർ​ജ് വി​ല​ങ്ങോ​ലി​ൽ, ഡാ​നി​യേ​ൽ കു​ന്നേ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു. വി​വ​ര​ങ്ങ​ൾ​ക്ക് അ​സോ​സി​യേ​ഷ​ൻ ഓ​ഫീ​സു​മാ​യോ ഭാ​ര​വാ​ഹി​ക​ളു​മാ​യോ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ