മ​ല​യാ​ളി സ​ജി ജോ​ർ​ജ് സ​ണ്ണി​വെ​യ്ൽ സി​റ്റി മേ​യ​റാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു
Thursday, May 16, 2019 12:33 AM IST
സ​ണ്ണി​വെ​യ്ൽ (ഡാ​ള​സ്): ടെ​ക്സ​സ് സ്റ്റേ​റ്റ് സ​ണ്ണി​വെ​യ്ൽ സി​റ്റി മേ​യ​റാ​യി ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ വം​ശ​ജ​നും മ​ല​യാ​ളി​യു​മാ​യ സ​ജി ജോ​ർ​ജ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു അ​ധി​കാ​ര​മേ​റ്റു. സ​ണ്ണി​വെ​യ്ൽ സി​റ്റി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ടെ​ക്സ​സ് സം​സ്ഥാ​ന പ്ര​തി​നി​ധി റ​ഹി​റ്റ ബോ​വേ​ഴ്സാ​ണ് സ​ത്യ​പ്ര​തി​ജ്ഞാ വാ​ച​കം ചൊ​ല്ലി കൊ​ടു​ത്ത​ത്.

തു​ട​ർ​ച്ച​യാ​യി ര​ണ്ടു ത​വ​ണ മേ​യ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന അ​മേ​രി​ക്ക​യി​ലെ ആ​ദ്യ മ​ല​യാ​ളി​യാ​ണ് സ​ജി ജോ​ർ​ജ്. 2013 മു​ത​ൽ സി​റ്റി കൗ​ണ്‍​സി​ൽ അം​ഗം, പ്രോ​ടേം മേ​യ​ർ, മേ​യ​ർ എ​ന്നീ നി​ല​ക​ളി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ച സ​ജി ജോ​ർ​ജ് പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​തി​രി​ല്ലാ​തെ​യാ​ണ് മേ​യ​ർ പ​ദ​വി നി​ല​നി​ർ​ത്തി​യ​ത്.

ടെ​ക്സ​സി​ലെ അ​തി​വേ​ഗം വ​ള​ർ​ന്നു കൊ​ണ്ടി​രി​ക്കു​ന്ന സി​റ്റി​യാ​ണ് സ​ണ്ണി​വെ​യ്ൽ. ഐ​എ​സ്ഡി അ​പ്പാ​ർ​ട്ട്മെ​ന്‍റും, ബ​സ് സ​ർ​വീ​സും അ​നു​വ​ദി​ക്കാ​ത്ത സി​റ്റി എ​ന്ന ബ​ഹു​മ​തി​യും സ​ണ്ണി​വെ​യ്ൽ സി​റ്റി ഇ​തു​വ​രെ നി​ല​നി​ർ​ത്തി​യി​ട്ടു​ണ്ട്.

എ​ഴാ​യി​ര​ത്തി​ല​ധി​കം ജ​ന​സം​ഖ്യ​യു​ള്ള സി​റ്റി​യി​ൽ 68.4 ശ​ത​മാ​ന​ത്തി​ല​ധി​കം വൈ​റ്റ്സും, 20.6% ഏ​ഷ്യ​ൻ വം​ശ​ജ​നു​മാ​ണ്. ആ​ഫ്രി​ക്ക​ൻ അ​മേ​രി​ക്ക​ൻ 6 ശ​ത​മാ​ന​വും, ഹി​സ്പാ​നി​ക്ക് 8 ശ​ത​മാ​ന​വു​മാ​ണ് സി​റ്റി​യി​ലു​ള്ള​ത്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ