ര​ക്ത​ദാ​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു
Saturday, May 18, 2019 1:16 AM IST
ഹൂ​സ്റ്റ​ണ്‍: പി​യ​ർ​ലാ​ൻ​ഡ് സെ​ൻ​റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ എ​സ്എം​സി​സി​യും ഗ​ൾ​ഫ്
കോ​സ്റ്റ് റീ​ജ​ണ​ൽ ബ്ല​ഡ് സെ​ന്‍റ​റും സം​യു​ക്ത​മാ​യി സ​ഹ​ക​രി​ച്ചു ര​ക്ത​ദാ​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ മ​ദേ​ഴ്സ് ഡേ ​ദി​ന​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വ​ള​രെ​യ​ധി​കം പേ​ർ പ​ങ്കെ​ടു​ക്കു​ക​യും നി​ര​വ​ധി​യാ​ളു​ക​ൾ ര​ക്ത​ദാ​നം ന​ട​ത്തു​ക​യും ചെ​യ്തു. പ​രി​പാ​ടി​ക​ൾ​ക്ക് ഇ​ട​വ​ക വി​കാ​രി ഫാ. ​റൂ​ബ​ൻ താ​ന്നി​ക്ക​ൽ, എ​സ്എം​സി​സി പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് തെ​രു​വ​ത്ത്, സെ​ക്ര​ട്ട​റി ഡേ​വി​ഡ് കു​ര്യ​ൻ, എ​സ്എം​സി​സി പ്ര​വ​ർ​ത്ത​ക​ർ, ഇ​ട​വ​ക ട്ര​സ്റ്റി​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

വേ​ദ​ന അ​നു​ഭ​വി​ക്കു​ന്ന നൂ​റു ക​ണ​ക്കി​ന് രോ​ഗി​ക​ൾ​ക്ക് ഈ ​ര​ക്ത​ദാ​നം ഒ​രു ആ​ശ്വാ​സ​മാ​വ​ട്ടെ അ​തി​നു വേ​ണ്ടി ഇ​നി​യും ഇ​തു​പോ​ലെ​യു​ള്ള ഉ​പ​കാ​ര​ങ്ങ​ളും ദാ​ന​ങ്ങ​ളും ന​ൽ​കി അ​ശ​ര​ണ​രേ​യും ന​മ്മു​ടെ സ​മൂ​ഹ​ത്തി​ലെ വേ​ദ​ന അ​നു​ഭ​വി​ക്കു​ന്ന​വ​രേ​യും ജീ​വി​ത​ത്തി​ലേ​ക്കു് തി​രി​ച്ചു കൊ​ണ്ടു​വ​രാ​ൻ എ​ല്ലാ​വ​രു​ടേ​യും സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ ഇ​നി​യും നി​ർ​ലോ​ഭം ഉ​ണ്ടാ​വേ​ണ​മെ​ന്ന് ഫാ. ​റൂ​ബ​ൻ താ​ന്നി​ക്ക​ൽ ഓ​ർ​മ്മി​പ്പി​ക്കു​ക​യും ചെ​യ്തു.

റി​പ്പോ​ർ​ട്ട് : ശ​ങ്ക​ര​ൻ​കു​ട്ടി