ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സീ​നി​യ​ർ സി​റ്റി​സ​ണ്‍
Saturday, May 18, 2019 1:22 AM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സീ​നി​യ​ർ സി​റ്റി​സ​ണ്‍ വി​ഭാ​ഗം അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ ക​ണ്ണൂ​ക്കാ​ട​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി. യോ​ഗ​ത്തി​ൽ സീ​നി​യ​ർ സി​റ്റി​സ​ണ്‍ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ജോ​സ​ഫ് നെ​ല്ല​വേ​ലി, കോ​ർ​ഡി​നേ​റ്റേ​ഴ്സാ​യി ജോ​ർ​ജ്, പു​തു​ശേ​രി, ഡോ. ​ജെ​യിം​സ് മാ​ത്യു, പി.​ഒ. ഫി​ലി​പ്പ്, മേ​രി മെ​ത്തി​പ്പാ​റ, അ​ഡ്വ. ജോ​ണ്‍ വ​ർ​ഗീ​സ്, ജേ​ക്ക​ബ് ചി​റ​യ​ത്ത്, ജോ​ണ്‍ ഇ​ല​ക്കാ​ട്, ഡോ. ​മാ​ത്യു കോ​ശി എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ന​ട​ന്നു

. ഒ​രാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കു​ന്ന ക്രൂ​സ്, ലൈ​ബ്ര​റി, കാ​ർ​ഡ് ഗെ​യിം​സ്, ച​ർ​ച്ച തു​ട​ങ്ങി​യ വി​വി​ധ മാ​ന​സി​കോ​ല്ലാ​സ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്ന​തി​നും സീ​നി​യ​ർ സി​റ്റി​സ​ണ്‍ വി​ഭാ​ഗം തീ​രു​മാ​നി​ക്കു​ക​യു​ണ്ടാ​യി. സീ​നി​യ​ർ സി​റ്റി​സ​ണ്‍ വി​ഭാ​ഗം പു​തി​യ ഭാ​ര​വാ​ഹി​ക​ളെ അ​ഭി​ന​ന്ദി​ച്ചു കൊ​ണ്ട് ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സീ​നി​യ​ർ സി​റ്റി​സ​ണ്‍ പ്ര​തി​നി​ധി ജോ​സ് സൈ​മ​ണ്‍ മു​ണ്ടാ​പ്ലാ​ക്കി​ൽ, മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ സ​ണ്ണി വ​ള്ളി​ക്ക​ളം, ടോ​മി അം​പേ​നാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​ഷി വ​ള്ളി​ക്ക​ളം