മ​ല​യാ​ളി എ​ൻ​ജി​നി​യേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​ഗീ​ത പ​രി​പാ​ടി "തൈ​ക്കു​ടം ബ്രി​ഡ്ജ്" ജൂ​ലൈ 28ന്
Saturday, May 18, 2019 1:51 AM IST
ഹൂ​സ്റ്റ​ണ്‍: മ​ല​യാ​ളി എ​ൻ​ജി​നി​യേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (MEAH) ഫ്രീ​ഡി​യാ എ​ന്‍റ​ർ​ടൈ​യി​ൻ​മെ​ൻ​സി​ന്‍റെ തൈ​ക്കു​ടം ബ്രി​ഡ്ജ് എ​ന്ന സം​ഗീ​ത പ​രി​പാ​ടി ജൂ​ലൈ ഇ​രു​പ​ത്തി 28 വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഹൂ​സ്റ്റ​ണ്‍ മി​സൗ​റി സി​റ്റി​യി​ലു​ള്ള സെ​ന്‍റ് ജോ​സ​ഫ് സീ​റോ മ​ല​ബാ​ർ ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടു​ന്നു.

പ്ര​സ്തു​ത സം​ഗീ​ത പ​രി​പാ​ടി​യു​ടെ ടി​ക്ക​റ്റ് വി​ത​ര​ണോ​ദ്ഘാ​ട​നം മേ​യ് 14ചൊ​വ്വാ​ഴ്ച ഹൂ​സ്റ്റ​ണി​ൽ വ​ച്ചു പ്ര​ശ​സ്ത സി​നി​മാ പി​ന്ന​ണി ഗാ​യി​ക, ഗാ​ന​കോ​കി​ലം പ​ത്മ​ശ്രീ ഡോ. ​കെ.​എ​സ്. ചി​ത്ര, സു​ബി​ൻ ബാ​ല​കൃ​ഷ​ണ​ന് ന​ൽ​കി കൊ​ണ്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് തൈ​ക്കു​ടം ബ്രി​ഡ്ജ് എ​ന്ന സം​ഗീ​ത വി​രു​ന്നി​ന്‍റെ ന​ഷ​ണ​ൽ പ്ര​മോ​ട്ട​റാ​യ ഫ്രീ​ഡി​യാ എ​ന്‍റ​ർ​ടെ​യി​ൻ​മെ​ന്‍റെ അം​ഗം ഡ​യ​സ് ദാ​മോ​ദ​ര​ൻ, പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ​ഴ്സാ​യ സു​ബി​ൻ ബാ​ല​കൃ​ഷ്ണ​ൻ, രാ​മ​ദാ​സ്, ബേ​സി​ൽ എ​ന്നി​വ​രും മ​റ്റം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

എ​ല്ലാ​വ​ർ​ഷ​വും ഇ​ട​ത​ട​വി​ല്ലാ​തെ സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കി വ​രു​ന്ന സ്കോ​ള​ർ​ഷി​പ്പി​നാ​യി ഈ ​പ​രി​പാ​ടി​യു​ടെ ലാ​ഭം മു​ഴു​വ​നും വി​നി​യോ​ഗി​ക്കു​മെ​ന്നും ഉ​ദ്ഘാ​ന​ശേ​ഷം പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ക്കു​ക​യും, ഈ ​മ​നോ​ഹ​ര​മാ​യ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സം​ഗീ​ത സ​ദ്യ​യു​ടെ വി​ജ​യ​ത്തി​നാ​യി ഹൂ​സ്റ്റ​ണ്‍ നി​വാ​സി​ക​ളാ​യ എ​ല്ലാ മ​ല​യാ​ളി സ​ഹോ​ദ​രീ സ​ഹോ​ദ​രന്മാ​രി​ൽ നി​ന്നും സ​ർ​വ​വി​ധ സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ളും സ​വി​ന​യം അ​ഭ്യ​ർ​ത്ഥി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കു് ബ​ന്ധ​പ്പെ​ടു​ക, സു​ബി​ൻ 2815460589, രാ​മ​ദാ​സ്
9254872008, ബേ​സി​ൽ 2817044 249.

http://meahouston.org/musical-etxravaganza-by-thaikkudam-bridge/

റി​പ്പോ​ർ​ട്ട്: ശ​ങ്ക​ര​ൻ​കു​ട്ടി