മാര്‍ക്ക് പിക്‌നിക്ക് ജൂണ്‍ എട്ടിനു ശനിയാഴ്ച
Sunday, May 19, 2019 4:34 PM IST
ഷിക്കാഗോ: മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിരേറ്ററി കെയറിന്റെ ഈവര്‍ഷത്തെ സമ്മര്‍ പിക്‌നിക്ക് ജൂണ്‍ എട്ടാം തീയതി ശനിയാഴ്ച സ്‌കോക്കിയിലുള്ള ലരാമി പാര്‍ക്കില്‍ വച്ചു നടത്തും. രാവിലെ പത്തിനു ആരംഭിക്കുന്ന പിക്‌നിക്ക് വൈകിട്ട് ഏഴുവരെ തുടരുന്നതാണ്.

പിക്‌നിക്ക് കൂടുതല്‍ ആകര്‍ഷകവും ആസ്വാദ്യവുമാക്കാന്‍ വിവിധ കായിക മത്സരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സീനിയര്‍ ജൂണിയര്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി നടത്തപ്പെടുന്ന സൈക്കിള്‍ സ്ലോ ആന്‍ഡ് സ്പീഡ് റെയ്‌സ് ആയിരിക്കും ഈവര്‍ഷത്തെ പിക്‌നിക്കിലെ പുതിയ മത്സരം. കൂടാതെ കാന്‍ഡി പിക്കിംഗ്, ഓട്ടം, വോളിബോള്‍, ത്രോബോള്‍, വടംവലി എന്നിങ്ങനെ നിരവധി മത്സങ്ങള്‍ക്കൊപ്പം കുസൃതി മത്സരങ്ങളും നടത്തപ്പെടും. നിരവധി വിഭവങ്ങള്‍ ഉള്‍പ്പെടുന്ന സമൃദ്ധമായ ഭക്ഷണവും ഏര്‍പ്പെടത്തിയിട്ടുണ്ട് പിക്‌നിക്ക് ആസ്വാദ്യരമാക്കുവാന്‍.

മാര്‍ക്ക് വൈസ് പ്രസിഡന്റ് സമയാ ജോര്‍ജ്, ട്രഷറര്‍ ഷാജന്‍ വര്‍ഗീസ്, ജോയിന്റ് ട്രഷറര്‍ സണ്ണി കൊട്ടുകാപ്പള്ളി, ടോം കാലായില്‍, വിജയന്‍ വിന്‍സെന്റ്, ഷൈനി ഹരിദാസ് എന്നിവര്‍ അടങ്ങുന്ന മികവുറ്റ കമ്മിറ്റിയാണ് പിക്‌നിക്ക് നടത്തിപ്പിന് നേതൃത്വം നല്‍കുന്നത്. ഇല്ലിനോയിയിലെ എല്ലാ മലയാളി റെസ്പിരേറ്ററി കെയര്‍ പ്രൊഫഷണല്‍സിനേയും കുടുംബാംഗങ്ങളേയും സുഹൃത്തുക്കളേയും മാര്‍ക്ക് പ്രസിഡന്റ് യേശുദാസന്‍ ജോര്‍ജ് സ്വാഗതം ചെയ്തു സൈക്കിള്‍ റെയ്‌സില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സ്വന്തം സൈക്കിള്‍ കൊണ്ടുവരുവാന്‍ പ്രത്യേകം ഓര്‍മ്മിക്കുക.
റോയി ചേലമലയില്‍, സെക്രട്ടറി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം