ഐവന്‍ വര്‍ഗീസ് നിര്യാതനായി
Tuesday, May 21, 2019 12:45 PM IST
ന്യുയോര്‍ക്ക്: ശനിയാഴ്ച നിര്യാതനായ ഐവന്‍ വര്‍ഗീസിന്റെ (25) പൊതുദര്‍ശനം മെയ് 22 ബുധനാഴ്ചയും സംസ്‌കാരം മെയ് 23 വ്യാഴാഴ്ചയും നടത്തും.

പൊതുദര്‍ശനം: മെയ് 22 ബുധന്‍, 5 മുതല്‍ 9 വരെ: ലോയ്ഡ് മാക്‌സി ഫ്യൂണറല്‍ ഹോം, 16 ഷെയ പ്ലേയ്‌സ്, ന്യു റോഷല്‍, ന്യുയോര്‍ക്ക് (16 Shea Place, New Rochelle, NY)

വ്യാഴാഴ്ച രാവിലെ ഒമ്പതിനു പോര്‍ട്ട്‌ചെസ്റ്റര്‍ എബനേസര്‍ മാര്‍ത്തോമ്മാ പള്ളിയില്‍ പൊതുദര്‍ശനം. തുടര്‍ന്ന് സംസ്‌കാര ശുശ്രൂഷ. (406 King Street, Port Chester, NY) തുടര്‍ന്നു ന്യുറോഷല്‍ ബീച്ച് വുഡ് സെമിത്തേരിയില്‍ സംസ്‌കാരം.

എബനേസര്‍ മാര്‍ത്തോമ്മാ പള്ളിയിലെ സജീവാംഗങ്ങളാണ് ഐവനും കുടുംബവും. ന്യുയോര്‍ക്ക് ട്രാന്‍സിറ്റ് അതോറിട്ടിയിലെ ഉദ്യോഗസ്ഥന്‍ വിജു വര്‍ഗീസിന്റെയും വൈറ്റ് പ്ലെയിന്‍സ് ഹോസ്പിറ്റലില്‍ ആര്‍എന്‍. ആലീസ് വര്‍ഗീസിന്റെയും മൂത്ത പുത്രനാണ്. ഇളയ സഹോദരന്‍ നെവിന്‍ വിദ്യാര്‍ഥി.

നിരണം വിഴയില്‍ വാണിയപ്പുരക്കല്‍ വി.സി. വര്‍ഗീസിന്റെയും അമ്മിണി വര്‍ഗീസിന്റെയും പൗത്രനാണ് ഐവന്‍. അമ്മ ആലീസ് വര്‍ഗീസ് കോട്ടയം അരീപ്പറമ്പില്‍ ഒരപ്പാങ്കുഴിയില്‍ കുടുംബാംഗമാണ്. വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ആദ്യത്തെ പ്രസിഡന്റ് എം.വി. ചാക്കോയുടെ സഹോദരിയുടെ പൗത്രനാണു ഐവന്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സജി വര്‍ഗീസ് 9146106360; എം.വി. എബ്രഹാം 9145763353.