ഫാമിലി കോൺഫറൻസ് ടീം അംഗങ്ങൾ കാനഡയിലെ 4 ഇടവകകൾ സന്ദർശിച്ചു
Tuesday, May 21, 2019 7:09 PM IST
വാഷിംഗ്ടൺ ഡിസി: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി/യൂത്ത് കോണ്‍ഫറന്‍സ് പ്രതിനിധികള്‍ കാനഡയിലെ സെന്‍റ് ഗ്രീഗോറിയോസ് മിസിസാഗാ, സെന്‍റ് തോമസ് ടൊറന്‍റോ സെന്‍റ് ഗ്രീഗോറിയോസ് ലേക് വ്യൂ, സെന്‍റ് മേരീസ് അജാക്‌സ് ഇടവകകള്‍ സന്ദര്‍ശിച്ചു.

മേയ് 19 ന് വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന ചടങ്ങില്‍ ഇടവക വികാരിമാരായ ഫാ. തോമസ് ജോര്‍ജ്, ഫാ. ഡാനിയേല്‍ പുല്ലേലില്‍ (മുന്‍ സഭാ മാനേജിംഗ് കമ്മിറ്റി അംഗം) ഫാ. ബ്ലസണ്‍ വര്‍ഗീസ്, ഫാ. മാത്യു തോമസ് എന്നിവര്‍ ഇടവകകള്‍ സന്ദര്‍ശിച്ച് കമ്മിറ്റി അംഗങ്ങളെ സ്വാഗതം ചെയ്തു.

ജനറല്‍ സെക്രട്ടറി ജോബി ജോണ്‍, ബിസിനസ് മാനേജര്‍ സണ്ണി വര്‍ഗീസ്, സുവനീര്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോസഫ്, കമ്മിറ്റി അംഗങ്ങളായ ശോഭാ ജേക്കബ്, റോസ് മേരി യോഹന്നാന്‍, ചെറിയാന്‍ പെരുമാള്‍ എന്നിവര്‍ ഓരോ ഇടവകയിലും കോണ്‍ഫറന്‍സിനെക്കുറിച്ചും റജിസ്‌ട്രേഷനെക്കുറിച്ചും സുവനീറിനെക്കുറിച്ചുമുള്ള വിവരണങ്ങള്‍ നല്‍കി.വികാരിമാരായ ഫാ. തോമസ് ജോര്‍ജ്, ഫാ. ഡാനിയേല്‍ പുല്ലേലില്‍, ഫാ. ബ്ലസണ്‍ വര്‍ഗീസ്, ഫാ. മാത്യൂ തോമസ് എന്നിവര്‍ റജിസ്‌ട്രേഷന്‍ കിക്ക് ഓഫ് നിര്‍വഹിച്ചു. ഒരോ ഇടവകയില്‍ നിന്നും ലഭിച്ച സഹായ സഹകരണങ്ങള്‍ക്ക് കമ്മിറ്റി നന്ദി അറിയിച്ചു.

റിപ്പോർട്ട്:യോഹന്നാൻ രാജൻ