ഇന്ത്യ കാത്തലിക് അസോസിയേഷൻ ഓഫ് അമേരിക്ക ഈസ്റ്റർ ആഘോഷം മേയ് 26 ന്
Tuesday, May 21, 2019 7:25 PM IST
ന്യൂയോർക്ക്: ഇന്ത്യ കാത്തലിക് അസോസിയേഷൻ ഓഫ് അമേരിക്കയുടെ ഈസ്റ്റർ ആഘോഷവും നാല്പതാം വാർഷികവും മേയ് 26 ന് (ഞായർ) 5 ന് വൈറ്റ് പ്ലെയിൻസിലുള്ള റോയൽ പാലസിൽ നടക്കും.

സെന്‍റ് മേരീസ് മലങ്കര കാത്തലിക് ചർച്ച് വികാരി ഫാ. ലിജു തോമസ് യോഗം ഉദ്ഘാടനം ചെയ്ത് ഈസ്റ്റർ സന്ദേശം നൽകും. അസോസിയേഷന്‍റെ ചാരിറ്റി പ്രവത്തനവുമായി ബന്ധപ്പെട്ട് കേരളത്തിൽ നിർമിച്ചുകൊടുക്കുന്ന വീടിന്‍റെ ആദ്യ ഗഡുവിന്‍റെ ഉദ്ഘാടനം ചടങ്ങിൽ നിർവഹിക്കും.

ഇന്ത്യൻ സിനിമാ ലോകത്തു നിറസന്നിധ്യമായ സംവിധായകൻ സിദ്ദിഖ്, നടനും സംവിധായകനുമായ ലാൽ, എന്നിവരോടൊപ്പം പ്രശസ്താ സംഗീത സംവിധായകൻ ദീപക് ദേവ്, എന്നിവരുടെ സാന്നിധ്യവും വിവിധ കലാപരിപാടികളും ഈസ്റ്റർ ആഘോഷങ്ങൾക്കു മാറ്റുകൂട്ടും.

വിവരങ്ങൾക്ക് : പോൾ ജോസ് ( പ്രസിഡന്‍റ്) 516 526 8787, ആന്‍റോ വർക്കി (സെക്രട്ടറി) 516 698 7496, ജോർജ്കുകുട്ടി (ട്രഷറർ) 516 532 4573 , ലിജോ ജോൺ (വൈസ് പ്രസിഡന്‍റ്) 516 9462 222, കോർഡിനേറ്റർമാർ ജോസ് മലയിൽ 914 774 3516, ഫിലിപ്പ് മത്തായി 914 715 6219.

റിപ്പോർട്ട്: ബിജു ജോൺ