ആ​തു​ര​സേ​വ​ന രം​ഗ​ത്ത് മി​ക​വു​റ്റ പാ​ര​ന്പ​ര്യം കേ​ര​ള​ത്തി​ന്‍റേത്: ഡോ. ​എം.​വി. പി​ള്ള
Thursday, May 23, 2019 2:49 PM IST
ഡാ​ള​സ്: ആ​തു​ര സേ​വ​ന രം​ഗ​ത്ത് സ്നേ​ഹ​ത്തി​ന്‍റെ​യും സേ​വ​ന​ത്തി​ന്‍റെ​യും വ​ലി​യൊ​രു പാ​ര​ന്പ​ര്യം ത​ന്നെ പ​റ​യാ​വു​ന്ന​താ​ണ് കേ​ര​ള​ത്തി​ന്‍റേത്. ഫ്ളോ​റ​ൻ​സ് നൈ​റ്റിം​ഗ് ഗേ​ലി​നു മു​ൻ​പ് ത​ന്നെ ആ​തു​ര സേ​വ​ന സ​ന്ന​ദ്ധ​ത കേ​ര​ളം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. തി​രു​വി​താം​കൂ​ർ ഭ​രി​ച്ചി​രു​ന്ന മ​ഹാ​റാ​ണി ആ​യി​ല്യം തി​രു​ന്നാ​ൾ ഗൗ​രി ല​ക്ഷ്മി ഭാ​യി ത​ന്പു​രാ​ട്ടി 1813 ത​ന്നെ തി​രു​വി​താം​കൂ​റി​ൽ വാ​ക്സി​നേ​ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്‍റ് സ്ഥാ​പി​ക്കു​ക​യും അ​തി​ന്‍റെ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ഹാ​റാ​ണി ത​ന്‍റെ സ്വ​ന്തം ശ​രീ​ര​ത്തി​ൽ വാ​ക്സി​ൻ കു​ത്തി​വ​യ്പ്പു ന​ട​ത്തി പ്ര​ചാ​രം സൃ​ഷ്ടി​ച്ച ച​രി​ത്ര​സം​ഭ​വം ഓ​ർ​മ്മ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സും ഇ​ന്ത്യ​ൻ ക​ൾ​ചു​റ​ൽ ആ​ൻ​ഡ് എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ന്‍റ​റും ചേ​ർ​ന്നു സം​ഘ​ടി​പ്പി​ച്ച ’ ന​ഴ്സ​സ് ഡേ ​ആ​ൻ​ഡ് മ​ദേ​ഴ്സ് ഡേ ’ ​ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ ഡോ. ​എം.​വി. പി​ള്ള സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.

മ​ല​യാ​ളി​യാ​കെ വേ​ദ​നി​ച്ച ഒ​രു വ​ർ​ഷ​മാ​യി​രു​ന്നു 2018. കേ​ര​ള​ത്തി​ൽ നി​പാ വൈ​റ​സ് ക​ണ്ടെ​ത്തു​ക​യും നി​പാ വൈ​റ​സ് ബാ​ധ​യെ തു​ട​ർ​ന്ന് ചി​കി​ത്സ തേ​ടി​യെ​ത്തി​യ​വ​രെ പ​രി​ച​രി​ക്കു​ക വ​ഴി നി​പാ ബാ​ധി​ത​യാ​യി മ​രി​ച്ച ന​ഴ്സാ​യ ലി​നി​യു​ടെ വേ​ർ​പാ​ട് പി​ന്നീ​ടു​ന്ന ഒ​രു വ​ർ​ഷം. ആ ​മാ​ലാ​ഖ​യു​ടെ മ​ന​സ് ന​ഴ്സിം​ഗ് സ​മൂ​ഹം മാ​തൃ​ക​യാ​ക്കേ​ണ്ട​താ​ണെ​ന്നും ഡോ. ​എം.​വി. പി​ള്ള അ​നു​സ്മ​രി​ക്കു​ക​യു​ണ്ടാ​യി. ആ​തു​ര​സേ​വ​ന​ത്തി​ന്‍റെ ഫ​ല​മാ​യി ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട ന​ഴ്സാ​യി​രു​ന്ന ’ലി​നി ’ക്കു ​സ​ദ​സ് എ​ഴു​ന്നേ​റ്റ് നി​ന്ന് ആ​ദ​ര​വ​ർ​പ്പി​ച്ചു.

ഐ​സി​ഇ​സി​യും കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സും ചേ​ർ​ന്നു ഏ​ർ​പ്പെ​ടു​ത്തി​യ ഈ ​വ​ർ​ഷ​ത്തെ മി​ക​ച്ച ന​ഴ്സി​നു​ള്ള അ​വാ​ർ​ഡ് ഡോ. ​നി​ഷ ജേ​ക്ക​ബ്, പ്യാ​രി എ​ബ്ര​ഹാം, ആ​ൻ​സി മാ​ത്യു എ​ന്നി​വ​ർ​ക്കു ഡോ. ​എം.​വി. പി​ള്ള ന​ൽ​കി. സ്റ്റേ​റ്റ് പ്ര​തി​നി​ധി കെ. ​കാ​ൾ​മെ​ൻ, കൗ​ണ്‍​സി​ല​ർ (CGI HOUSTON) അ​ശോ​ക് കു​മാ​ർ, ബി.​ൻ റാ​വു (IANT President ), മ​ഹേ​ഷ് പി​ള്ള (IANANT President )എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. പ്ര​സ്തു​ത പ​രി​പാ​ടി​യി​ൽ ജോ​ർ​ജ് ജോ​സ​ഫ് (ഐ​സി​ഇ​സി, സെ​ക്ര​ട്ട​റി )സ്വാ​ഗ​തം പ​റ​യു​ക​യും, റോ​യ് കൊ​ടു​വ​ത്ത് (അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് )ന​ന്ദി പ​റ​യു​ക​യും ചെ​യ്തു. ലി​ൻ​സി തോ​മ​സ് എം.​സി ആ​യി പ്ര​വ​ർ​ത്തി​ച്ചു. തു​ട​ർ​ന്ന് ക​ലാ പ​രി​പാ​ടി​ക​ൾ ന​ട​ത്ത​പ്പെ​ട്ടു. ദീ​പാ, ടി​ഫി​നി, സി​ൽ​വി​ൻ, സ്റ്റാ​ൻ​ലി, ബേ​ബി കൊ​ടു​വ​ത്ത്, അ​ന​ശ്വ​ർ എ​ന്നി​വ​ർ ഹി​ന്ദി, ത​മി​ഴ്, മ​ല​യാ​ളം സി​നി​മ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. ഐ. ​വ​ർ​ഗീ​സ്, ഡാ​നി​യേ​ൽ കു​ന്നേ​ൽ, ബാ​ബു മാ​ത്യു, സു​രേ​ഷ് അ​ച്യു​ത​ൻ, ദീ​പ​ക്ക്, ആ​ൻ​സി, വി.​എ​സ് ജോ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: അ​ന​ശ്വ​രം മാ​ന്പി​ള്ളി