ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ന്യൂ​യോ​ർ​ക്ക് സെ​ന​റ്റി​ൽ മ​ല​യാ​ളി​ക​ളെ ആ​ദ​രി​ക്കു​ന്നു
Thursday, May 23, 2019 2:55 PM IST
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് സെ​ന​റ്റി​ന്‍റെ ച​രി​ത്ര​ത്തി​ൽ സു​വ​ർ​ണ ലി​പി​ക​ളാ​ൽ ആ​ലേ​ഖ​നം ചെ​യ്യ​പ്പെ​ട്ടു കൊ​ണ്ട് ആ​ദ്യ​മാ​യി മ​ല​യാ​ളി സ​മൂ​ഹം ആ​ദ​രി​ക്ക​പ്പെ​ടു​ന്നു. മേ​യ് 22 ബു​ധ​നാ​ഴ്ച സ്റ്റേെ​മ​ലേ ആ​ൽ​ബ​നി​യി​ൽ രാ​വി​ലെ 11 നു ​ന​ട​ന്ന സെ​ന​റ്റ് അ​സം​ബ്ല​യി​ൽ വ​ച്ചു ന്യൂ​യോ​ർ​ക്ക് സെ​ന​റ്റി​ലെ ആ​ദ്യ ഇ​ന്ത്യ​ൻ വം​ശ​ജ​നും ആ​ദ്യ മ​ല​യാ​ളി സെ​ന​റ്റ​റു​മാ​യ ഹോ​ണ​റ​ബി​ൾ കെ​വി​ൻ തോ​മ​സ് ആ​ണ് ഈ ​ച​ട​ങ്ങ് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്കാ​യി കാ​ഴ്ച​വ​യ്ക്കു​ന്ന​ത്.

മേ​യ് 23 വ്യാ​ഴാ​ഴ്ച ന്യൂ​യോ​ർ​ക്ക് സെ​ന​റ്റ് ആ​രം​ഭി​ക്കു​ന്ന​ത് മാ​ർ​ത്തോ​മ സ​ഭ​യി​ലെ റ​വ. ഡോ. ​ഐ​സ​ക് മോ​ർ ഫി​ലോ​ക്സി​നോ​സ് (നോ​ർ​ത്ത് അ​മേ​രി​ക്ക, യൂ​റോ​പ്പ് രൂ​പ​ത) തി​രു​മേ​നി​യു​ടെ ഘ​ന​ഗം​ഭീ​ര ശ​ബ്ദ​ത്തി​ൽ ഉ​തി​ർ​ന്നു വീ​ഴു​ന്ന പ്രാ​ർ​ഥ​യോ​ടെ​യാ​ണ് എ​ന്ന​ത് ന്യൂ​യോ​ർ​ക്ക് മ​ല​യാ​ളി​ക​ളു​ടെ ദീ​ർ​ഘ​കാ​ല സ്വ​പ്ന സാ​ക്ഷാ​ൽ​കാ​രം കൂ​ടെ​യാ​ണ്. തു​ട​ർ​ന്ന് ഹോ​ണ​റ​ബി​ൾ സെ​ന​റ്റ​ർ കെ​വി​ൻ തോ​മ​സ് അ​മേ​രി​ക്ക​യ്ക്ക് വേ​ണ്ടി​യും വി​ശി​ഷ്യാ ന്യൂ​യോ​ർ​ക്ക് സം​സ്ഥാ​ന​ത്തി​നു വേ​ണ്ടി​യും സാ​മൂ​ഹ്യ​വും സാം​സ്കാ​രി​ക​വും പ്ര​വൃ​ത്തി​പ​ര​വും ആ​യി​ട്ടു​ള്ള ഇ​ത​ര മേ​ഖ​ല​ക​ളി​ൽ മ​ല​യാ​ളി​ക​ളു​ടെ ക​ഴി​വി​നെ കു​റി​ച്ചും മു​ത​ൽ​കൂ​ട്ടു​ക​ളെ കു​റി​ച്ചും സ​ർ​വോ​പ​രി സം​ഭാ​വ​ന​ക​ളെ കു​റി​ച്ചും സെ​ന​റ്റി​ന് മു​ന്പാ​കെ അ​വ​ത​രി​പ്പി​ക്കു​ക​യും അ​തോ​ടൊ​പ്പം ത​ന്നെ മേ​യ് മാ​സം ന്യൂ​യോ​ർ​ക്കി​ന്‍റെ മ​ല​യാ​ളി മാ​സ​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് റെ​സൊ​ല്യൂ​ഷ​ൻ സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്യും.

ന്യൂ​യോ​ർ​ക്കി​ൽ നി​ന്നും അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മാ​യി നൂ​റി​ൽ​പ​രം മ​ല​യാ​ളി​ക​ൾ വ്യാ​ഴാ​ഴ്ച ഈ ​മ​ഹ​ത് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​വാ​നാ​യി മി​നി ബ​സു​ക​ളി​ലും മ​റ്റു​മാ​യി ആ​ൽ​ബ​നി​യി​ൽ ഒ​ത്തു ചേ​രു​ന്നു. ഫൊ​ക്കാ​ന, ഫോ​മാ, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ , കേ​ര​ള ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (KCANA ), ക​ലാ​വേ​ദി, കേ​ര​ള സെ​ന്‍റ​ർ, ഇ​ൻ​ഡോ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ലോം​ഗ് ഐ​ല​ൻ​ഡ്, മ​ഹി​മ, നാ​യ​ർ ബെ​നെ​വെ​ലെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ (NBA ),, വെ​സ്റ്റ്ചെ​സ്റ്റ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, കേ​ര​ള സ​മാ​ജം ഓ​ഫ് ന്യൂ​ജേ​ഴ്സി, ഇ​ൻ​ഡോ അ​മേ​രി​ക്ക​ൻ പ്ര​സ് ക്ല​ബ് , കേ​ര​ള സ​മാ​ജം ഓ​ഫ് ഗ്രെ​യ്റ്റ​ർ ന്യൂ​യോ​ർ​ക്ക്, എ​ക്കോ (Enhanced Communtiy of Harmonious Otureach (ECHO), ന്യൂ​യോ​ർ​ക്ക് സൗ​ത്ത് ഏ​ഷ്യ​ൻ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ്, ക്യാ​പി​റ്റ​ൽ ഡി​സ്ട്രി​ക്ട് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ന്യൂ​യോ​ർ​ക്ക് സെ​ന്‍റ് ജോ​ണ്‍​സ് മാ​ർ​ത്തോ​മാ ച​ർ​ച്ച് ആ​ൽ​ബ​നി യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ ച​ർ​ച് കൂ​ടാ​തെ ധാ​രാ​ളം മ​ല​യാ​ളി സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രും എ​ന്‍റ​ർ​പ്രെ​നു​വേ​ഴ്സും ഈ ​ച​ട​ങ്ങി​ന് സാ​ക്ഷ്യം വ​ഹി​ക്കു​വാ​നാ​യി ത​ല​സ്ഥാ​ന​ത്തു എ​ത്തി​ച്ചേ​രു​ന്നു. മ​ല​യാ​ളം പ്ര​സ് മീ​ഡി​യ ഏ​ഷ്യാ​നെ​റ്, കൈ​ര​ളി, ഫ്ള​വ​ർ​സ്, ഗ്ലോ​ബ​ൽ റി​പ്പോ​ർ​ട്ട​ർ, ഇ ​മ​ല​യാ​ളീ, മ​ല​യാ​ളം ഡെ​യി​ലി ന്യൂ​സ്, ക​ലാ​വേ​ദി ഓ​ണ്‍​ലൈ​ൻ എ​ന്നീ പ്ര​മു​ഖ മാ​ധ്യ​മ​ങ്ങ​ൾ മ​ർ​മ്മ​പ്ര​ധാ​ന​മാ​യ ഈ ​അ​ന​ർ​ഘ നി​മി​ഷ​ങ്ങ​ൾ ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളി​ലും മ​റ്റും പ​ക​ർ​ത്തു​വാ​നാ​യി ആ​ൽ​ബ​നി​യി​ലെ ഈ ​ച​ട​ങ്ങി​ൽ എ​ത്തി​ച്ചേ​രു​ന്നു.

സെ​ന​റ്റി​ലെ ച​ട​ങ്ങു​ക​ൾ​ക്ക് ശേ​ഷം സെ​ന​റ്റ​ർ കെ​വി​ൻ തോ​മ​സും അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്റ്റാ​ഫ്ഫും അ​തി​ഥി​ക​ളാ​യി വ​ന്ന​വ​ർ​ക്കു വേ​ണ്ടി ക്യാ​പി​റ്റോ​ൾ ബി​ൽ​ഡിം​ഗ് ടൂ​റും ഉ​ച്ച​ഭ​ക്ഷ​ണ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഗ​ഇ​അ​ച​അ പ്ര​സി​ഡ​ന്‍റ്, മാ​സ​പെ​ക്വാ സെ​ന്‍റ് പീ​റ്റേ​ഴ്സ് & സെ​ന്‍റ് പോ​ൾ​സ് ച​ർ​ച് സെ​ക്ര​ട്ട​റി എ​ന്നീ നി​ല​യി​ൽ സേ​വ​ന​ങ്ങ​ൾ അ​നു​ഷ്ഠി​ക്കു​ന്ന അ​ജി​ത് കൊ​ച്ചു​കു​ടി​യി​ൽ എ​ബ്ര​ഹാ​മാ​ണ് ഈ ​ച​ട​ങ്ങ് കോ​ർ​ഡി​നേ​റ്റു ചെ​യ്യു​ന്ന​ത്.

ഇ​മെ​യി​ൽ: [email protected]., ഫോ​ണ്‍: 516 225 2814.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം