വിനീത് കുരുവിളയുടെ സംസ്‌കാരം അമേരിക്കന്‍ സൈനീക ബഹുമതികൊളോടെ
Friday, May 24, 2019 2:29 PM IST
വെസ്റ്റ് പാംബീച്ച്, ഫ്‌ളോറിഡ: തിരുവല്ല കുഴിക്കലായില്‍ തോമസ് കുരുവിള, മേഴ്‌സി ദമ്പതികളുടെ പുത്രന്‍ വിനീത് കുരുവിളയുടെ (39) സംസ്‌കാര ശുശ്രുഷകള്‍ മെയ് 24-നു വെള്ളിയാഴ്ച രാവിലെ പത്തിനു വെസ്റ്റ് പാം ബീച്ച്, ഗ്രേസ് ഫെല്ലോഷിപ് ചര്‍ച്ചില്‍ ആരംഭിച്ചു, ലെയിക് വര്‍ത്തിലുള്ള സൗത്ത് ഫ്‌ളോറിഡാ നാഷണല്‍ സെമിത്തേരിയില്‍ അമേരിക്കന്‍ സൈനീക ബഹുമതികൊളോടെ നടത്തുന്നതാണ്.

വ്യാഴാഴ്ച വൈകിട്ട് അഞ്ചു മുതല്‍ എട്ടു വരെ പൊതു ദര്ശനം ഗ്രേസ് ഫെല്ലോഷിപ് ചര്‍ച്ചില്‍ വച്ച് ഉണ്ടായിരിക്കും. റോണ്‍, ദേന എന്നിവര്‍ സഹോദരങ്ങളും സബ്രീന സഹോദര ഭാര്യയും, ജോസഫ്, ഇലീന എന്നിവര്‍ സഹോദര മക്കളും ആണ്. യൂണിവേഴ്‌സിറ്റി ഓഫ് ഫ്‌ലോറിഡയില്‍ നിന്നും ബിരുദം നേടിയ ശേഷം U S നേവിയില്‍ സേവനം ആരംഭിച്ച വിനീത് Pensacola Naval Flight School, Charleston Naval Nuclear Power ലും പരിശീലന നേടി. Florida Atlantic Universtiy യില്‍ നിന്നും ബിയോമെഡിക്കല്‍ സയന്‍സില്‍ മാസ്‌റെര്‌സിനും, അയോവ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി യില്‍ വെറ്റിനറി മെഡിസിനിലും ഉന്നത വിദ്യാഭാസവും നടത്തി.
Church Address: Grace Fellowship Church, 8350 Okeechobee Blvd,West Palm Beach, Florida 33411

Burial: South Florida National Cemetery 6501 South Road- 7, Lake Worth, Florida 33411

റിപ്പോര്‍ട്ട്: :ജോര്‍ജി വര്‍ഗീസ്