മോദിയെയും ബിജെപിയേയും അഭിനന്ദിച്ച് ട്രംപിന്റെ ട്വിറ്റര്‍ സന്ദേശം
Saturday, May 25, 2019 3:09 PM IST
വാഷിങ്ടന്‍ ഡിസി: ലോക്‌സഭാ തെരഞ്ഞെടുപ്പല്‍ തിളക്കമാര്‍ന്ന വിജയം കൈവരിച്ചു അധികാരത്തില്‍ തുടരുന്നതിനുള്ള അവസരം ലഭിച്ച നരേന്ദ്രമോഡിയെയും ബിജെപിയേയും അഭിനന്ദിച്ച് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ സന്ദേശം. അധികാരത്തില്‍ തുടരുന്നതിനുള്ള ഇന്ത്യന്‍ ജനതയുടെ അനുമതി അമേരിക്കയുമായി സുഹൃദ്ബന്ധം ശക്തമാക്കുന്നതിനിടയാകട്ടെ എന്ന് ട്രംപ് ആശംസിച്ചു.

മോദി പിന്തുടര്‍ന്ന ഹിന്ദു നാഷണലിസ്റ്റ് പൊളിറ്റിക്‌സിന്റെ അധികാരമാണ് ഈ തെരഞ്ഞെടുപ്പിലൂടെ ലഭിച്ചിരിക്കുന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. നാലു വര്‍ഷം മുമ്പ് അധികാരത്തിലെത്തിയപ്പോള്‍ മോദിക്ക് ലഭിച്ച പിന്തുണ വര്‍ധിപ്പിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍