ഷിക്കാഗോ സെന്റ് മേരീസില്‍ ദശവത്സര ലോഗോ & തീം സോങ്ങ് പ്രകാശനം മെയ് 26ന്
Saturday, May 25, 2019 3:09 PM IST
ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ ജൂലൈ 14ന് ആരംഭിക്കുന്ന ദശവത്സരാഘോഷങ്ങളുടെ ഭാഗമായി പുറത്തിറങ്ങുന്ന ലോഗോ & തീം സോങ്ങിന്റെ പ്രകാശനം മെയ് 26 ഞായറാഴ്ച നടത്തും.

കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് അന്നു വൈകുന്നേരം 4 30ന് ചേര്‍ന്ന ചടങ്ങില്‍ വെച്ച് പ്രകാശന കര്‍മ്മം നിര്‍വഹിക്കും..
സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പിആര്‍ഒ) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം