അമേരിക്കൻ വിചാരവേദി പുരസ്കാരം സമ്മാനിച്ചു
Saturday, May 25, 2019 4:37 PM IST
ഷിക്കാഗോ: അമേരിക്കന്‍ വിചാരവേദി മലയാളത്തിലെ എഴുത്തുകാര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള അമേരിക്കന്‍ വിചാരവേദി പുരസ്കാരത്തിന് എഴുത്തുകാരനും പ്രഭാഷകനുമായ തോമസ് നീലാര്‍മഠം അര്‍ഹനായി.

അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന പുരസ്കാരം ഫൊക്കാന മുന്‍ പ്രസിഡന്‍റ് മറിയാമ്മ പിള്ള നീലാര്‍മഠത്തിന് സമര്‍പ്പിച്ചു.

കേരളത്തിലെ പ്രമുഖ സാഹിത്യകാരന്മാര്‍ അടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.ആലപ്പുഴയിലെ കാര്‍ത്തികപ്പള്ളി സ്വദേശിയായ നീലാര്‍മഠത്തിന്‍റെ "നേര്‍ക്കാഴ്ചകള്‍' എന്ന പുസ്തകത്തെ മുന്‍നിര്‍ത്തിയാണ് പുരസ്കാരം നൽകുന്നതെന്നു അമേരിക്കന്‍ വിചാരവേദി പ്രസിഡന്‍റ് ഐപ്പ് സി. വര്‍ഗീസ് പരിമണം അറിയിച്ചു.

റിപ്പോർട്ട്:അലൻ ജോൺ