ബിജെപിയുടെ വിജയം അമേരിക്കയുടെ വിവിധ സിറ്റികളിൽ ആഘോഷിക്കും: ബിജെപി യുഎസ്എ ഗ്രൂപ്പ്
Saturday, May 25, 2019 5:05 PM IST
സാന്‍ഫ്രാന്‍സിസ്‌കോ: നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടി നേടിയ തകര്‍പ്പന്‍ വിജയം അമേരിക്കയിലെ പ്രധാന 20 സിറ്റികളില്‍ ആഘോഷിക്കുമെന്ന് ഓവര്‍സീസ് ഫ്രണ്ട്ഷിപ്പ് ബിജെപി- യുഎസ്എ പ്രസിഡന്‍റ് കൃഷ്ണ റെഡ്ഡി പറഞ്ഞു.

കഴിഞ്ഞ നാലു മാസം അമേരിക്കയുടെ വിവിധ ഭാഗങ്ങളിലിരുന്ന് ആയിരത്തിലധികം വോളന്‍റിയര്‍മാര്‍ ഒരു മില്യണിലധികം ഫോണ്‍ കോളുകള്‍ ഇന്ത്യയിലെ വോട്ടര്‍മാരോട് മോദിക്ക് വോട്ട് ചെയ്യണമെന്നഭ്യര്‍ഥിച്ചുവെന്നും നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകര്‍ ചൗക്കിദാര്‍ മാര്‍ച്ച്, ചായ് പിചച്ചാസ്, കാര്‍ റാലികള്‍, സ്‌നോ ബോള്‍ റാലി, ഗര്‍ ഗര്‍ മോദി തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു ഭാരതീയ ജനതാ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നചത്തിയതായും കൃഷ്ണ റെഡ്ഡി പറഞ്ഞു.

അമേരിക്കയിലെ പ്രധാന സിറ്റികളായ സാന്‍ഫ്രാന്‍സിസ്‌കോ, ലോസ് ആഞ്ചലസ്, സാക്രിമെന്‍റോ, സിയാറ്റില്‍, ബോസ്റ്റൺ, ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, വാഷിംഗ്ടണ്‍ ഡിസി, റിച്ച്‌മോണ്ട്, ഷാര്‍ലറ്റ്, ഷിക്കാഗോ, ഡിട്രോയ്റ്റ്, അറ്റ്‌ലാന്‍റ, ടാമ്പ, ഹൂസ്റ്റണ്‍, ഓസ്റ്റിന്‍, ഡാളസ് തുടങ്ങിയ സിറ്റികളില്‍ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികളെ കുറിച്ചുള്ള വിശദവിവരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും പ്രസിഡന്‍റ് അറിയിച്ചു.

നരേന്ദ്ര മോദിയെ വീണ്ടും അധികാരത്തിലെത്തിക്കുന്നതിന് പരിശ്രമിച്ച എല്ലാ പ്രവര്‍ത്തകർക്കും അനുഭാവികൾക്കും നന്ദി അറിയിച്ചതോടൊപ്പം, ഭാവി പ്രധാനമന്ത്രിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നതായും പത്രപ്രസ്താവനയിൽ പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ